പിഎം ഇന്ത്യ

പ്രധാനമന്ത്രിയുടെ ജീവിതരേഖ

know_the_pm

2014 മെയ് 26നാണ് അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേറ്റത്.
നൂറു കോടിയിലേറെ ഇന്ത്യക്കാരുടെ ജീവിതത്തില്‍ പ്രത്യാശ പകര്ന്നു കൊണ്ടാണ്, ഊര്ജലസ്വലനും സമര്പ്പണ മനോഭാവവും നിശ്ചയദാര്ഢ്യ്വും നിറഞ്ഞ വ്യക്തിത്വത്തിനുടമയുമായ നരേന്ദ്ര മോദിയുടെ കടന്നുവരവ്.

വികസനം സാധ്യമാക്കുന്നതില്‍ പുലർത്തുന്ന അതീവ ജാഗ്രതയും പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കി മുന്നേറുന്ന കര്മനപഥവും അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നേതാക്കളില്‍ ഒരാളാക്കിത്തീര്ത്തു.ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷകളും മോഹങ്ങളും യാഥാര്ഥ്യ്മാകുംവിധം സുശക്തവും അഭിവൃദ്ധിയുള്ളതും എല്ലാ പൗരന്മാരുടെയും സന്തുഷ്ടി ഉറപ്പാക്കുന്നതുമായ രാജ്യം കെട്ടിപ്പടുക്കുമെന്നതാണ് നരേന്ദ്ര മോദി നല്കുാന്ന വാഗ്ദാനം.

നവീന ആശയങ്ങളും പ്രാരംഭപ്രവർത്തനങ്ങളും വഴി, വികസനചക്രത്തിൻ്റെ ദ്രുതഗതി നിലനിർത്തലും, വികസനത്തിൻ്റെ ഫലങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കുന്ന പ്രക്രിയയും സർക്കാർ ഉറപ്പാക്കുന്നു.ഫലപ്രദമായും സത്യസന്ധമായും മനുഷ്യത്വപൂര്ണമമായും പ്രവര്ത്തി ക്കത്തക്കവിധം ഉദ്യോഗസ്ഥ സംവിധാനത്തെ പുനര്വിനന്യസിക്കുകയും ലളിതവല്ക്കരിക്കുകയും ചെയ്തു.

രാഷ്ട്രത്തിന്റെ സാമ്പത്തികസംവിധാനത്തിൽ എല്ലാ പൗരന്മാരും ഉള്പ്പെടുത്തപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക വഴി പ്രധാനമന്ത്രി ജന് ധന് യോജനയാണ് ആദ്യം മാതൃകാപരമായ മാറ്റത്തിനു നാന്ദി കുറിച്ചത്. ആവേശപൂര്വം അദ്ദേഹം നടത്തിയ ‘മെയ്ക്ക് ഇന് ഇന്ത്യ’ ആഹ്വാനവും ബിസിനസ് ചെയ്യുക എളുപ്പമാക്കുന്നതിനു കൈക്കൊണ്ട നടപടിക്രമങ്ങളും ഒത്തുചേര്ന്നപ്പോള് നിക്ഷേപകരിലും സംരംഭകരിലും ഇതുവരെ കാണാത്ത ഊര്ജവും സംരംഭകത്വ ത്വരയും വളര്ന്നു. ‘ശ്രമേവ ജയതേ’ മുന്നേറ്റത്തിനു കീഴിലുണ്ടായ തൊഴില്പരിഷ്കരണവും തൊഴിലിന്റെ മഹത്വം ഉയര്ത്തിക്കാട്ടലും ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്ന ഏറെ പേരെ ശാക്തീകരിക്കുന്നതിനും നൈപുണ്യമുള്ള യുവതയ്ക്ക് ഊര്ജം പകരുന്നതിനും സഹായകമായി.

ആദ്യമായി ഇന്ത്യാ ഗവണ്മെന്റ് ചെയ്തത് രാജ്യത്തെ ജനങ്ങള്ക്കായി മൂന്നു സാമൂഹിക സുരക്ഷാ പദ്ധതികൽ ആരംഭിക്കുകയും മുതിര്ന്നവര്ക്കു പെന്ഷനും ദരിദ്രര്ക്ക് ഇന്ഷുറന്സ് സംരക്ഷണവും ഏര്പ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. ജനജീവിതത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാന് കെല്പുള്ള ഡിജിറ്റൽ ഇന്ത്യ സൃഷ്ടിക്കുന്നതിനായി 2015 ജൂലൈയിൽ ഡിജിറ്റൽ ഇന്ത്യ മിഷന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

l2014100257537

2014ൽ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് രാജ്യമൊട്ടാകെ ശുചിത്വം ഉറപ്പാക്കാനുള്ള പദ്ധതിയായ സ്വച്ഛ് ഭാരത് മിഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയുടെ വലിപ്പവും സ്വാധീനവും ചരിത്രപരമാണ്.

ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യക്ക് ആഗോളതലത്തിലുള്ള പ്രസക്തിയും സ്ഥാനവും വെളിപ്പെടുത്തുന്നതാണു നരേന്ദ്ര മോദിയുടെ വിദേശ നയം.സാര്ക് രാഷ്ട്രങ്ങളുടെയെല്ലാം രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം അധികാരമേറ്റത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം ലോകത്താകമാനം പ്രകീര്ത്തിക്കപ്പെട്ടു. നേപ്പാളിലേക്ക് 17 വര്ഷത്തെ ഇടവേള കഴിഞ്ഞും, ഓസ്ട്രേലിയയിലേക്ക് 28 വര്ഷത്തെ ഇടവേളയ്ക്കു ശേഷവും ഫിജിയിലേക്ക് 31 വര്ഷത്തെ ഇടവേളയ്ക്കു ശേഷവും, സെയ്ഷെല്സിലേക്ക് 34 വര്ഷത്തെ ഇടവേളയ്ക്കു ശേഷവും ഉഭയകക്ഷി സന്ദര്ശനം നടത്തിയ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. അധികാരമേറ്റ ശേഷം യു.എന്., ബ്രിക്സ്, സാര്ക്, ജി-20 ഉച്ചകോടികളിൽ നരേന്ദ്ര മോദി പങ്കെടുത്തു. അവിടെയെല്ലാം വിവിധ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇന്ത്യ കൈക്കൊണ്ട നിലപാടിനു വലിയ തോതിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജപ്പാന് സന്ദര്ശനം ഇന്ത്യ-ജപ്പാന് ബന്ധത്തിൽ ഒരു പുതിയ കാലഘട്ടത്തിനു നാന്ദി കുറിക്കുന്നതിൽ പ്രധാന ഘടകമായിത്തീര്ന്നു. മംഗോളിയ സന്ദര്ശിച്ച ആദ്യ ഇന്ത്യന് പ്രധാനമന്ത്രിയാണ് അദ്ദേഹം. ചൈനയിലേയ്ക്കും ദക്ഷിണ കൊറിയയിലേയ്ക്കും നടത്തിയ സന്ദര്ശനങ്ങള് വഴി ഇന്ത്യയിലേക്കു വന് തോതിൽ നിക്ഷേപമെത്തിക്കാന് സാധിച്ചു. ഫ്രാന്സും ജര്മനിയും സന്ദര്ശിച്ചപ്പോള് അദ്ദേഹത്തിനു യൂറോപ്പുമായുള്ള അടുത്ത ബന്ധം വെളിവായതാണ്.

അറബ് ലോകവുമായി നല്ല ബന്ധം നിലനിര്ത്തുന്നതിനു നരേന്ദ്രമോദി പ്രാധാന്യം കല്പിക്കുന്നുണ്ട്. യു.എ.ഇയിലേക്ക് 2015 ഓഗസ്റ്റിൽ നടത്തിയ യു.എ.ഇ. സന്ദര്ശനം 34 വര്ഷത്തിനിടെ ഒരു ഇന്ത്യന് പ്രധാനമന്ത്രി നടത്തുന്ന പ്രഥമ സന്ദര്ശനമാണ്.ഗള്ഫുമായുള്ള ഇന്ത്യയുടെ സാമ്പത്തികബന്ധം വര്ധിപ്പിക്കുന്നതിൽ ഇതു നിര്ണായകമായി. 2015 ജൂലൈയിൽ ശ്രീ. മോദി അഞ്ചു മധ്യേഷ്യന് രാഷ്ട്രങ്ങളിലേക്കു നടത്തിയ യാത്ര ഒരു പുതിയ പാത വെട്ടിത്തുറക്കുന്ന ഒന്നായി വിലയിരുത്തപ്പെട്ടു. ഊര്ജം, വാണിജ്യം, സംസ്കാരം, സാമ്പത്തികരംഗം എന്നീ മേഖലകളിൽ ഇന്ത്യയും ഈ അഞ്ചു രാഷ്ട്രങ്ങളുമായി പ്രധാനപ്പെട്ട കരാറുകള് ഒപ്പുവെക്കപ്പെട്ടു. 2015 ഒക്ടോബറിൽ 54 ആഫ്രിക്കന് രാഷ്ട്രങ്ങള്ക്കു പങ്കാളിത്തമുണ്ടായിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി ന്യൂഡെല്ഹിയിൽ നടന്നു. ഇന്ത്യ-ആഫ്രിക്ക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ഗൗരവമേറിയ ചര്ച്ചകള് നടന്ന ഉച്ചകോടിയിൽ 41 ആഫ്രിക്കന് രാഷ്ട്രങ്ങളുടെ നേതാക്കള് സംബന്ധിച്ചു. ഉച്ചകോടിക്കെത്തിയ ആഫ്രിക്കന് നേതാക്കളുമായി പ്രധാനമന്ത്രി നേരിട്ടു കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

2015 നവംബറിൽ പാരീസിൽ നടന്ന സിഒപി 21 ഉച്ചകോടിയിൽ സംബന്ധിച്ച അദ്ദേഹം മറ്റു പല ലോകനേതാക്കളുമായി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു ചര്ച്ച ചെയ്യുകയും ശ്രീ. മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഒലാന്തേയും ചേര്ന്ന് രാജ്യാന്തര സൗരോര്ജ സഖ്യം അനാച്ഛാദനം ചെയ്തു. വീടുകളില്‍ വൈദ്യുതിയെത്തിക്കാന് സൗരോര്ജം ഉപയോഗപ്പെടുത്താനുള്ളതാണ് ഈ കൂട്ടായ്മ.

ആഗോളതലത്തിൽ ആണവസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചു ശക്തമായ സന്ദേശം 2016 ഏപ്രിലില് ആണവസുരക്ഷാ ഉച്ചകോടിയിൽ പങ്കെടുത്തപ്പോള് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നല്കി. സൗദി അറേബ്യ സന്ദര്ശനത്തിനിടെ അബ്ദുൽ അസീസ് രാജാവ് അദ്ദേഹത്തിനു രാജ്യത്തെ പരമോന്നത സിവിലിയന് ബഹുമതിയായ സൗദി അറേബ്യ സാഷ് നല്കി ആദരിച്ചു.

ഓസ്ട്രേലിയന് പ്രധാനമന്ത്രി ടോണി അബട്ട്, ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്, ശ്രീലങ്കന് പ്രസിഡന്റ് മൈത്രിപാല സിരിസേന, റഷ്യന് പ്രസിഡന്റ് വ്ളാദിമിര് പുടിന്, ജര്മന് ചാന്സലര് ഏഞ്ചല മെര്ക്കല് എന്നിവര് ഉള്പ്പെടെ ഒട്ടേറെ ലോകനേതാക്കള് ഇന്ത്യ സന്ദര്ശിക്കുകയും ഈ സന്ദര്ശനങ്ങളിലൂടെ ബന്ധപ്പെട്ട രാഷ്ട്രങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താന് സാധിക്കുകയും ചെയ്തു. ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ ചരിത്രത്തിൽ ആദ്യമായി 2015ൽ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്തു. പസഫിക് ദ്വീപുകളില്‍ നിന്നുള്ള മുതിര്ന്ന നേതാക്കള് പങ്കെടുത്ത ഫിപിക് ഉച്ചകോടിക്ക് 2015 ഓഗസ്റ്റില്‍ ഇന്ത്യ ആതിഥ്യമരുളി. ഇന്ത്യയും പസഫിക് ദ്വീപുകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങ ചര്ച്ച ചെയ്യപ്പെട്ടു.

രാജ്യാന്തര യോഗാ ദിനത്തിനുവേണ്ടി നരേന്ദ്ര മോദി ഉയര്ത്തിയ ശബ്ദത്തിന് ഐക്യരാഷ്ട്രസഭയില്‍ ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്. ജൂണ് 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം 177 രാഷ്ട്രങ്ങള് ഒരുമിച്ചുനിന്നുകൊണ്ട് പാസാക്കി. ഐക്യരാഷ്ട്രസഭയില്‍ ഒരു പ്രമേയം ഇത്രയധികം അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിക്കപ്പെടുന്നത് ഇതാദ്യമാണ്

കഠിന പ്രയത്‌നവും ബാല്യകാലത്തു മനസ്സില്‍ അടിയുറച്ച മൂല്യങ്ങളുമാണു നേട്ടങ്ങള്‍ ആര്ജിയക്കാനുള്ള കരുത്തു നരേന്ദ്ര മോദിക്കു പകര്ന്നുണനല്കിഗയത്. 1950 സെപ്റ്റംബര്‍ 17നു ഗുജറാത്തിലെ ഒരു ചെറുപട്ടണത്തില്‍ ജനിച്ച അദ്ദേഹം വളര്ന്ന്തു സ്‌നേഹസമ്പുഷ്ടമെങ്കിലും ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലായിരുന്നു. ബാല്യകാലത്ത് അനുഭവിക്കേണ്ടിവന്നന്ന കഷ്ടങ്ങള്‍, കഠിന പ്രയത്‌നത്തിന്റെ മൂല്യം മാത്രമല്ല സാധാരണക്കാരന്‍ ജീവിതത്തില്‍ നേരിടേണ്ടിവരുന്നതും എന്നാല്‍ പരിഹാരം കാണാന്‍ സാധിക്കുന്നതുമായ പ്രശ്‌നങ്ങളെക്കുറിച്ചും വ്യക്തമായ ബോധ്യം പകര്ന്നുകനല്കിാ. ഇതാണ്, കാത്തുനില്ക്കു്ന്ന അവസാനത്തെ ആളെപ്പോലും ഊട്ടണമെന്ന ‘അന്ത്യോദയ’ തത്വശാസ്ത്രം, മുഖ്യമന്ത്രിപദത്തിലിരിക്കുമ്പോഴും അല്പംു പോലും വെള്ളംചേര്ക്കാ്തെ ഉയര്ത്തിിപ്പിടിക്കാന്‍ പ്രാപ്തനാക്കിയത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ രാഷ്ട്രസേവനത്തില്‍ മുഴുകി; അതാകട്ടെ, ദേശസ്‌നേഹമുള്ള സംഘടനകളുടെ ഭാഗമായി പ്രവര്ത്തിയച്ചുകൊണ്ടായിരുന്നു. രാഷ്ട്ര സേവനത്തിനൊപ്പം ഉന്നത വിദ്യാഭ്യാസവും നേടി. ഗുജറാത്ത് സര്വികലാശാലയില്നിൊന്നാണ് നരേന്ദ്ര മോദി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

2001ല് അദ്ദേഹം സ്വന്തം നാടായ ഗുജറാത്തിലെ മുഖ്യമന്ത്രിയായി അധികാരമേല്ക്കുകയും തുടര്ന്ന് നാലു തവണ മുഖ്യമന്ത്രിയായിരിക്കുക എന്ന റെക്കോഡ് നേട്ടം കൈവരിക്കുകയും ചെയ്തു. ഭൂകമ്പം നാശം വിതച്ച പ്രദേശമെന്ന നിലയില്നിന്ന് ഇന്ത്യയുടെ വികസനത്തിനു നിര്ണായക സംഭാവനയേകുന്ന വളര്ച്ചാകേന്ദ്രമെന്ന നിലയിലേക്കു ഗുജറാത്തിനെ മാറ്റിയെടുത്തു.

ജനജീവിതം മെച്ചപ്പെടുത്തുന്ന ജനകീയ നേതാവാണ് നരേന്ദ്ര മോദി. സാധാരണക്കാര്ക്കി ടയില്‍ കഴിയുകയും അവരുടെ സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയും ദു:ഖങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുതാണ് അദ്ദേഹത്തിന് ഏറ്റവും സംതൃപ്തി പകരുന്ന കാര്യം. ജനങ്ങളുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്നതിനപ്പുറം ഓണ്ലൈംനിലും നരേന്ദ്ര മോദി ശക്തമായ സാന്നിധ്യമാണ്. ഇന്ത്യയിലെ ഏറ്റവും ടെക്‌നോ-സാവി ആയ നേതാവായി അറിയപ്പെടുന്ന അദ്ദേഹം ജനങ്ങളിലേക്ക് എത്താനും അവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഇന്റര്നെീറ്റിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. ഫേസ് ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍+ തുടങ്ങിയ ഫോറങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്

രാഷ്ട്രീയത്തിനപ്പുറം, നരേന്ദ്ര മോദി ഇഷ്ടപ്പെടുന്നത് എഴുതാനാണ്. കവിതകള്‍ ഉള്പ്പെീടെ ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാവിലെ ഉണര്ന്നുല യോഗ ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓരോ ദിവസവും ആരംഭിക്കുക. കാര്യങ്ങള്‍ ദ്രുതഗതിയില്‍ ചെയ്തുതീര്ക്കേുണ്ടിവരുന്ന തിരക്കിനിടയിലും മനസ്സില്‍ ശാന്തി പകരാന്‍ യോഗാഭ്യാസം സഹായിക്കുന്നു.

ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുകയും ലോകത്തിനായുള്ള ദീപസ്തംഭമായി നിലനിര്ത്തുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തോടെ ധൈര്യം, അനുകമ്പ, ദൃഢവിശ്വാസം എന്നിവയുടെ ആള്രൂപമായ ഈ മനുഷ്യനിലാണു രാഷ്ട്രം വിശ്വാസമര്പ്പിച്ചിരിക്കുന്നത്

http://www.narendramodi.in/categories/timeline
http://www.narendramodi.in/humble-beginnings-the-early-years
http://www.narendramodi.in/the-activist
http://www.narendramodi.in/organiser-par-excellence-man-with-the-midas-touch