പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ഫിലിപ്പീന്‍സുമായി കൃഷി, അനുബന്ധ മേഖലകളിലുള്ള ധാരണാപത്രത്തിനു മന്ത്രിസഭാ അനുമതി

ഇന്ത്യയും ഫിലിപ്പീന്‍സുമായി കൃഷി, അനുബന്ധ മേഖലകളിലുള്ള ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

ധാരണാപത്രം കാര്‍ഷികരംഗത്തെ ഉഭയകക്ഷിസഹകരണം മെച്ചപ്പെടുന്നതിനു സഹായകമാകും. ഇരു രാജ്യങ്ങള്‍ക്കും ഇതു നേട്ടമാകും.

ഇരു രാജ്യങ്ങളിലെയും കൃഷിരീതികള്‍ പരസ്പരം മനസ്സിലാക്കുന്നതിനും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ആഗോളവിപണിയിലേക്കുള്ള വഴി എളുപ്പമാക്കിത്തീര്‍ക്കുന്നതിനും ഇതുവഴി സാധിക്കും.

അരി ഉല്‍പാദനം, സംസ്‌കരണം, ബഹുവിളക്കൃഷി, ജലലഭ്യതയില്ലാത്ത പ്രദേശങ്ങളിലെ കൃഷി, ജൈവ കൃഷി, ജലസംരക്ഷണം, മണ്ണിന്റെ ഫലഭൂയിഷ്ഠത, സെറികള്‍ച്ചര്‍, വനത്തിന്റെ രീതിയിലുള്ള കൃഷി തുടങ്ങിയ മേഖലകളില്‍ നേട്ടമുണ്ടാകും.

തുല്യ എണ്ണം പ്രതിനിധികളുള്ള സംയുക്ത പ്രവര്‍ത്തന സംഘം രൂപീകരിക്കുന്നതിനും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. ഈ സംഘം ഓരോ വര്‍ഷം രണ്ടു തവണയായി ഫിലിപ്പീന്‍സിലും ഇന്ത്യയിലും സംഗമിക്കും.

*****