പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.സി.എസ്.ഐ. സുവര്‍ണ ജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ കമ്പനി സെക്രട്ടറിമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഐ.സി.എസ്.ഐ. സുവര്‍ണ ജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ കമ്പനി സെക്രട്ടറിമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഐ.സി.എസ്.ഐ. സുവര്‍ണ ജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ കമ്പനി സെക്രട്ടറിമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഐ.സി.എസ്.ഐ. സുവര്‍ണ ജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ കമ്പനി സെക്രട്ടറിമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ(ഐ.സി.എസ്.ഐ.)യുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കമ്പനി സെക്രട്ടറിമാരെ അഭിസംബോധന ചെയ്തു.

ഐ.സി.എസ്.ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കമ്പനികള്‍ നിയമം പാലിക്കുന്നു എന്നും അക്കൗണ്ട് യഥാവിധി പരിപാലിക്കുന്നുവെന്നും ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കൊപ്പം പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ കോര്‍പറേറ്റ് സംസ്‌കാരം രൂപപ്പെടുന്നത് ഇത്തരക്കാരുടെ പ്രവര്‍ത്തനത്തിലൂടെയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രത്തിലെ കോര്‍പറേറ്റ് ഭരണത്തില്‍ ഇവരുടെ ഉപദേശത്തിനു സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സാമൂഹിക ഘടനയുടെ സത്യസന്ഥത തകര്‍ക്കുകയും രാഷ്ട്രത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തുകയും ചെയ്യാന്‍ ശ്രമിക്കുന്ന ചിലര്‍ നമ്മുടെ രാജ്യത്തുണ്ടെന്നു പ്രധാനമന്ത്രി ആരോപിച്ചു. അത്തരം തിന്മകളെ ഒഴിവാക്കി വ്യവസ്ഥിതി ശുദ്ധമാര്‍ന്നതാക്കാനുള്ള പ്രവര്‍ത്തനം ഗവണ്‍മെന്റ് നടത്തിവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങളുടെ ഫലമായി സമ്പദ്‌വ്യവസ്ഥയില്‍ പണം കൈകാര്യംചെയ്യപ്പെടുന്നതു കുറഞ്ഞുവെന്നു പ്രധാനമന്ത്രി പറഞ്ഞു. നേരത്തേ പണവും മൊത്തം ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം 12 ആയിരുന്നെങ്കില്‍, കറന്‍സി നോട്ട് അസാധുവാക്കിയതോടെ ഇത് ഒന്‍പതു ശതമാനമായി താഴ്ന്നു. ശുഭാപ്തിവിശ്വാസമില്ലായ്മ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അവസാന പാദവര്‍ഷം 5.7 ശതമാനത്തിലെത്തിയ വളര്‍ച്ചാനിരക്ക് മുന്‍പ് എത്ര തവണ രാജ്യത്ത് അനുഭവപ്പെട്ടിട്ടുണ്ട് എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ആ അവസരങ്ങളിലൊക്കെ കുറഞ്ഞ വളര്‍ച്ചാനിരക്കിനൊപ്പം കൂടിയ പണപ്പെരുപ്പവും കറന്റ് അക്കൗണ്ട് കമ്മിയും ധനക്കമ്മിയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ആഗോളവളര്‍ച്ചയെ പിന്നോട്ടുവലിക്കുകായിരുന്ന, തകര്‍ച്ച സംഭവിക്കാവുന്ന അഞ്ചു സമ്പദ്‌വ്യവസ്ഥകൡലൊന്നായി ഇന്ത്യ പരിഗണിക്കപ്പെട്ടിരുന്ന കാലം ഉണ്ടായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പാദവര്‍ഷത്തില്‍ വളര്‍ച്ചക്കുറവുണ്ടായിരുന്നു എന്ന് അംഗീകരിച്ച പ്രധാനമന്ത്രി, ഈ വീഴ്ച പരിഹരിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കുകയും ചെയ്തു. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയെന്നും ഇതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഗവണ്‍മെന്റ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ വരുംവര്‍ഷങ്ങളില്‍ വികസനത്തിന്റെ പുതിയ ചുവടുകളിലേക്കു രാഷ്ട്രത്തെ നയിക്കുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സത്യസന്ധതയ്ക്കു മുന്‍ഗണന നല്‍കുമെന്നും സത്യസന്ധരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ചില പ്രധാന മേഖലകളില്‍ നിക്ഷേപത്തിലും മുടക്കുമുതലിലും ഉണ്ടായിട്ടുള്ള വര്‍ധനവ് പ്രധാനമന്ത്രി വിശദീകരിച്ചു. 21 മേഖലകളിലായി 87 പരിഷ്‌കാരങ്ങള്‍ ഈ കാലത്തിനിടെ നടപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപത്തില്‍ ഉണ്ടായിട്ടുള്ള വന്‍വര്‍ധന വെളിപ്പെടുത്തുന്ന കണക്കുകള്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു.

ഗവണ്‍മെന്റിന്റെ നയങ്ങളിലും ആസൂത്രണത്തിലും പാവങ്ങളുടെയും മധ്യവര്‍ഗക്കാരുടെയും നിക്ഷേപം വര്‍ധിക്കുന്നുണ്ടെന്നും ജീവിതം മെച്ചപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ചില അവസരങ്ങളില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെങ്കിലും താന്‍ രാഷ്ട്രത്തെയും ജനങ്ങളെയും ശാക്തീകരിക്കാനാണു ശ്രമിക്കുന്നതെന്നും തനിക്ക് ഇപ്പോള്‍ സല്‍പേരു ലഭിക്കാനായി രാജ്യത്തിന്റെ ഭാവി പണയപ്പെടുത്താന്‍ തയ്യാറല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഐ.സി.എസ്.ഐ. സുവര്‍ണജൂബിലി വര്‍ഷം ഉദ്ഘാടനവേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട അവതരണം.