പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചുവപ്പുകോട്ടയിലെ ദാസ് പാര്‍ക്കില്‍ ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു; രാജ്യത്തിനായി സൃഷ്ടിപരമായ സംഭാവനകള്‍ അര്‍പ്പിക്കാനുള്ള ‘സങ്കല്‍പം’ ഉണ്ടാക്കിയെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു

ഡെല്‍ഹിയില്‍ ചുവപ്പുകോട്ടയ്ക്കു സമീപം ദാസ് പാര്‍ക്കില്‍ നടന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

2022ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാമതു വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും രാജ്യത്തിനായി സൃഷ്ടിപരമായ സംഭാവനകള്‍ അര്‍പ്പിക്കാനുള്ള ‘സങ്കല്‍പം’ എല്ലാവര്‍ക്കും ഉണ്ടാകണമെന്നു സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

‘ഭാരതീയ ഉല്‍സവങ്ങള്‍ കേവലം ഉല്‍സവങ്ങളല്ല; മറിച്ച്, സമൂഹത്തെ ബോധവല്‍ക്കരിക്കാനുള്ള മാധ്യമവും മൂല്യങ്ങളെക്കുറിച്ചു സമൂഹത്തെ ഓര്‍മിപ്പിക്കാനും ഒറ്റക്കെട്ടായി ജീവിക്കാന്‍ നമ്മെ പഠിപ്പിക്കാനും ഉള്ള അവസരംകൂടിയാണ്’, പ്രധാനമന്ത്രി പറഞ്ഞു.

ഉത്സവങ്ങള്‍ നമ്മുടെ സംഘടിത ശക്തിയുടെയും സാമൂഹ്യ, സാംസ്‌കാരിക മൂല്യങ്ങളുടെയും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവ കൃഷിയുമായും നദികളുമായും മലകളുമായും പ്രകൃതിയുമായുമൊക്കെ ബന്ധപ്പെട്ടുകിടക്കുന്നു.

ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാദന്റെയും കോലങ്ങള്‍ കത്തിക്കുന്നതിനു പ്രധാനമന്ത്രി സാക്ഷ്യംവഹിച്ചു.