പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വാരണാസിയില്‍

പ്രധാനമന്ത്രി  വാരണാസിയില്‍

· ദീനദയാല്‍ ഹസ്തകലാ സങ്കുല്‍ (ദീനദയാല്‍ കരകൗശല കോംപ്ലക്‌സ്) രാജ്യത്തിന് സമര്‍പ്പിച്ചു.

· വാരണാസിക്കും വഡോദരയ്ക്കുമിടയ്ക്കുള്ള മഹാനാമ ഏക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

· നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വാരണാസിയിലെ ദീനദയാല്‍ ഹസ്തകലാ സങ്കുല്‍- കരകൗശല വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി തന്നെയാണ് 2014 നവംബറില്‍ ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. ഉദ്ഘാടന വേദിയില്‍ എത്തുന്നതിന് മുമ്പായി ഇന്ന് അദ്ദേഹം ഈ കേന്ദ്രം സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

ഒരു വിഡിയോ ലിങ്കിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മഹാനാമ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വാരണാസിയെ ഗുജറാത്തിലെ സൂറത്തും വഡോദരയുമായി ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിന്‍.

നഗരത്തിലെ നിരവധി വികസനപദ്ധതികള്‍ക്കായി പ്രധാനമന്ത്രി തറക്കല്ലിടുകയും പൂര്‍ത്തിയായവ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ശിലാഫലകങ്ങള്‍ അനാച്ഛാദനം ചെയ്യുകയും ചെയ്തു. അദ്ദേഹം ഉത്കര്‍ഷ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ബാങ്കിന്റെ ആസ്ഥാനമന്ദിരം പണിയുന്നതിനായി തറക്കല്ലിടുകയും അതിന്റെ ഭാഗമായി ശിലാസ്ഥാപനത്തിന്റെ അനാച്ഛാദനവും നിർവഹിച്ചു .

വിഡിയോ ലിങ്കിലൂടെ ജല ആംബുലന്‍സ് സേവനവും ജല ശവവാഹനവും പ്രധാനമന്ത്രി വാരാണിസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. നെയ്ത്തുകാര്‍ക്കും അവരുടെ കുട്ടികള്‍ക്കും അദ്ദേഹം പണിയായുധപ്പെട്ടിയും സൗരോര്‍ജ്ജ വിളക്കുകളും വിതരണം ചെയ്തു.

ഒരു പരിപാടിയില്‍ ഒരു വേദിയില്‍ സംസാരിക്കുന്നതിനിടയില്‍ സമര്‍പ്പിച്ചതും തറക്കല്ലിട്ടതുമായി 1000 കോടി രൂപയുടെ പദ്ധതികളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലത്തേക്ക് വേണ്ടിയുള്ള ഒരു ബൃഹത്തായ പദ്ധതിയാണ് വ്യാപാര സൗകര്യ കേന്ദ്രമെന്ന് അദ്ദേഹം വിശദീകരിച്ചു. കരകൗശല തൊഴിലാളികള്‍ക്കും നെയ്തുകാര്‍ക്കും അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും അതിലൂടെ ഒരു മികച്ച ഭാവി നേടിയെടുക്കുന്നതിനും ഈ കേന്ദ്രം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വിനോദസഞ്ചാരികളേയും ഈ കേന്ദ്രം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് കരകൗശല വസ്തുക്കള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കുകയും വാരണാസിയുടെ വിനോദസഞ്ചാര സാദ്ധ്യതകള്‍ക്ക് കൂടുതല്‍ ശേഷിനല്‍കുകയും അതിലൂടെ നഗരത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം വികസനത്തിലൂടെയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടെയും അവരുടെ അനന്തരതലമുറകളുടെ ജീവിതത്തില്‍ സക്രിയമായ മാറ്റം കൊണ്ടുവരുന്നതിനാണ് ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം ഉത്കല്‍ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു.

ഇന്ന് ഉദ്ഘാടനം ചെയ്ത ജല ആംബുലന്‍സിനേയും ജല ശവവാഹിനിയേയും പരാമര്‍ശിച്ചുകൊണ്ട് ഇവ ജലമാര്‍ഗ്ഗത്തിലുടെപ്പോലുമുള്ള വികസനത്തിന്റെ പ്രതീകങ്ങളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വഡോദരയും വാരണാസിയും 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ച മണ്ഡലങ്ങളാണെന്നും ഇപ്പോള്‍ റെയില്‍വേയുടെ അവയെ ബന്ധിപ്പിച്ചുവെന്നും മഹാനാമ എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ താല്‍പ്പര്യത്തിനനുസരണമായി ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുരോഗതിയുടെ കാര്യത്തില്‍ പൂര്‍വ്വ ഇന്ത്യ രാജ്യത്തിന്റെ പശ്ചിമ ഭാഗത്തിനോടൊപ്പം എത്തണമെന്നും ഇന്ന് ആരംഭിച്ചിരിക്കുന്ന പദ്ധതികള്‍ ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് വലിയ സഹായകരമായിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.