പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

14-ാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ ഭാഗമായി ന്യൂഡെല്‍ഹിയില്‍ 2017 ഒക്ടോബര്‍ ആറിന് ഒപ്പുവെക്കപ്പെട്ട കരാറുകളുടെ പട്ടിക

1. യൂറോപ്പിലെ യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സില്‍ ഗ്രാന്റികള്‍ ആതിഥ്യമരുളുന്ന ഇന്ത്യന്‍ ഗവേഷകര്‍ക്കായി യൂറോപ്യന്‍ കമ്മീഷനും സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡും (എസ്.ഇ.ആര്‍.ബി.) തമ്മിലുള്ള കരാര്‍. ഇന്ത്യക്കുവേണ്ടി ഒപ്പുവെച്ചത്: ഡോ. ആര്‍.ശര്‍മ (എസ്.ഇ.ആര്‍.ബി. സെക്രട്ടറി). യൂറോപ്യന്‍ യൂണിയനുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. തോമസ് കൊസ്ലോവ്‌സ്‌കി (യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍).
2. ബാംഗ്ലൂര്‍ മെട്രോ റെയില്‍ പ്രോജക്ട് രണ്ടാം ഘട്ടം ലൈന്‍ ആര്‍6ന് ആകെയുള്ള 50 കോടി യൂറോയുടെ വായ്പയില്‍ 30 കോടി യൂറോയ്ക്കുള്ള സാമ്പത്തിക കരാര്‍. ഇന്ത്യക്കുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. സുഭാഷ് ചന്ദ്ര ഗാര്‍ഗ് (സെക്രട്ടറി, ഡി.ഇ.എ.). യൂറോപ്യന്‍ യൂണിയനുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. ആന്‍ഡ്ര്യൂ മക്‌ഡോവല്‍ (വൈസ് പ്രസിഡന്റ്, ഇ.ഐ.ബി.)
3. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന്റെ ഇടക്കാല സെക്രട്ടേറിയറ്റും യൂറോപ്യന്‍ നിക്ഷേപക ബാങ്കും ചേര്‍ന്നുള്ള സംയുക്ത പ്രസ്താവന. ഇന്ത്യക്കുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. ഉപേന്ദ്ര ത്രിപാഠി (സെക്രട്ടറി ജനറല്‍, ഐ.എസ്.എ. സെക്രട്ടേറിയറ്റ്), യൂറോപ്യന്‍ യൂണിയനുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. ആന്‍ഡ്ര്യൂ മക് ഡോവല്‍ (വൈസ് പ്രസിഡന്റ് ഇ.ഐ.ബി.)