പിഎം ഇന്ത്യ

സ്വച്ഛ് ഭാരതിലേക്കുള്ള ചുവടുകള്‍

സ്വച്ഛ് ഭാരത് പദ്ധതിക്കു തുടക്കമിട്ടു നടത്തിയ പ്രസംഗത്തില്‍ ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: ‘2019ല്‍ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും നല്ല സ്‌നേഹോപഹാരം ശുചിത്വമാര്‍ന്ന ഇന്ത്യയായിരിക്കും.’

2014 ഒക്ടോബര്‍ രണ്ടിനാണു രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പദ്ധതിക്കു തുടക്കമിട്ടത്. മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പ്രധാനമന്ത്രി നേരിട്ട് ശുചിത്വപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. മാലിന്യം വൃത്തിയാക്കാന്‍ ചൂലെടുത്തു രംഗത്തെത്തിയ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ഒരു ബഹുജനമുന്നേറ്റമാക്കിത്തീര്‍ക്കുകയും മാലിന്യം അലക്ഷ്യമായി തള്ളുകയോ തള്ളാന്‍ അുവദിക്കുകയോ ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. അദ്ദേഹം കൂടുതല്‍ പേരെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാകാന്‍ ക്ഷണിക്കുകയും ചെയ്തു.

രാജ്യം ശുചിയാക്കാനുള്ള ആഹ്വാനത്തിലൂടെ ദേശീയതലത്തില്‍ അതിനായുള്ള ഒരു പ്രസ്ഥാനം തന്നെ രൂപപ്പെട്ടു. ഇക്കാര്യത്തില്‍ പൗരന്‍മാരുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിച്ചതോടെ ഗാന്ധിജിയുടെ സ്വപ്‌നത്തിലേക്കു രാജ്യം നടന്നടുക്കുകയാണ്.

വാരണാസിയിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു പ്രധാനമന്ത്രി മുന്നിട്ടിറങ്ങി. അസ്സി ഘട്ടില്‍ കൈക്കോട്ടുമായാണു പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്. സ്വച്ഛ് അഭിയാനുമായി സഹകരിക്കുന്ന നാട്ടുകാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ശുചിത്വപ്രസ്ഥാനത്തിന്റെ ഭാഗമായി. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഭടന്മാരും ബോളിവുഡ് നടന്‍മാരും കായികതാരങ്ങളും വ്യവസായികളും ആത്മീയനേതാക്കളും ഉള്‍പ്പെടെ എല്ലാവരും ഈ മഹാദൗത്യത്തിനായി ഒന്നിച്ചു. ഗവണ്‍മെന്റ് വകുപ്പുകളും എന്‍.ജി.ഒകളും പ്രാദേശിക ജനസമൂഹവും സംഘടിപ്പിച്ച ശുചീകരണ ദൗത്യങ്ങളില്‍ ദശലക്ഷക്കണക്കിനു പേര്‍ പങ്കാളികളായി. ശുചിത്വബോധവല്‍ക്കരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാടകങ്ങളും സംഗീതാവിഷ്‌കാരങ്ങളും അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

ചലച്ചിത്ര താരങ്ങളും ടിവി താരങ്ങളും ഇത്തരം പരിപാടികളുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്നു. പ്രമുഖ താരങ്ങളായ അമിതാഭ് ബച്ചന്‍, അമീര്‍ ഖാന്‍, കൈലാസ് ഖേര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരും സാബ് ടിവിയിലെ ‘താരക് മെഹ്ത കാ ഊലത് ചഷ്മാ’ ഷോയിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്വച്ഛ് ഭാരത് അഭിയാന്റെ വിജയത്തിനായി രംഗത്തിറങ്ങി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സാനിയ മിര്‍സ, സാനിയ നെഹ്‌വാള്‍, മേരി കോം തുടങ്ങിയ താരങ്ങളും പ്രശംസനീയമായ പങ്കാണ് സ്വച്ഛ് ഭാരത് പദ്ധതിക്കായി നിര്‍വഹിച്ചത്. സ്വച്ഛ് ഭാരതിന്റെ വിജ്യത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പ്രശംസിക്കാറുണ്ട്.

മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ ഒരു കൂട്ടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന മാലിന്യനിര്‍മാര്‍ജന ശ്രമങ്ങളെ അദ്ദേഹം അനുമോദിച്ചിരുന്നു. മാലിന്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനും മൊബൈല്‍ ആപ്പ് വികസിപ്പിച്ച ബെംഗളുരുവിലെ ന്യൂ ഹൊറൈസണ്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ഥികളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി. ഐ.സി.ഐ.സി.ഐ. ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എക്‌സ്.എല്‍.ആര്‍.ഐ. ജാംഷെഡ്പൂര്‍, ഐ.ഐ.എം. ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളും ശുചീകരണ ദൗത്യങ്ങള്‍ സംഘടിപ്പിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തിരുന്നു.

0.08413900-1451572653-swachh-bharat-1

നഗരപ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് പദ്ധതി വീടുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയം നിര്‍മിക്കുന്നതിലും ഖരമാലിന്യ നിര്‍മാര്‍ജനത്തിലും ശ്രദ്ധയൂന്നുന്നു. ഗ്രാമീണതലത്തില്‍ പദ്ധതി നടപ്പാക്കുന്നത് പ്രാദേശിക ആവശ്യമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സ്വാതന്ത്ര്യം നല്‍കിക്കൊണ്ടും നടത്തിപ്പ് ഗ്രാമപഞ്ചായത്ത് തലത്തിലേക്കു വികേന്ദ്രീകരിച്ചുനല്‍കിയുമാണ്.

0.52207900_1451629836_swachh

ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രോല്‍സാഹനത്തുക പതിനായിരം രൂപയില്‍നിന്നു പന്ത്രണ്ടായിരം രൂപയായി ഉയര്‍ത്തി. ഖര, ദ്രവ മാലിന്യനിര്‍മാര്‍ജനത്തിനു ഗ്രാമപഞ്ചായത്തുകള്‍ക്കു ഫണ്ട് അനുവദിക്കുന്നുണ്ട്.

0.92400400-1451572703-clean-india

ലോഡിംഗ് ...