പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഈ മാസം 24 ലെ മന്‍ കി ബാത്തിനുള്ള ആശയങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രി പൗരന്മാരെ ക്ഷണിച്ചു

2021 ഒക്ടോബര്‍ 24 ഞായറാഴ്ചത്തെ  മന്‍ കി ബാത്തിന്റെ 82-ാം എപ്പിസോഡിനായി തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു. മന്‍ കി ബാത്തിനുള്ള ആശയങ്ങള്‍ നമോ ആപ്പ്, മൈഗോവ് എന്നിവയില്‍ പങ്കിടാം അല്ലെങ്കില്‍ നിങ്ങളുടെ സന്ദേശം  1800-11-7800 ല്‍ റെക്കോര്‍ഡ്  ചെയ്യാം. 

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

'ഈ മാസം 24 ന്, മന്‍  കി ബാത്ത് പരിപാടി നടക്കും. ഈ മാസത്തെ എപ്പിസോഡിനായുള്ള നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ ഞാന്‍ നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു. നിങ്ങളുടെ ഉള്‍ക്കാഴ്ചകള്‍  നമോ ആപ്പ്, മൈഗോവ് എന്നിവയില്‍ പങ്കിടുക അല്ലെങ്കില്‍ 1800-11-7800-ല്‍ നിങ്ങളുടെ സന്ദേശം റെക്കോര്‍ഡ് ചെയ്യുക.

****