പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനവും സമര്‍പ്പണവും നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗുജറാത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനവും  സമര്‍പ്പണവും നിര്‍വഹിച്ചുകൊണ്ട്  പ്രധാനമന്ത്രി നടത്തിയ പ്രസംഗം

നമസ്‌കാരം,

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗാന്ധിനഗര്‍ എംപിയുമായ ശ്രീ അമിത്ഷാ ജി, റെയില്‍വെ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ജി, ഉപ മുഖ്യഖ്യമന്ത്രി നിതിന്‍ ബായി, കേന്ദ്ര റെയില്‍വെ സഹമന്ത്രി ശ്രീമതി ദര്‍ശന ജാര്‍ദോഷ് ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാരെ, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്തിലെ ഭാരതിയ ജനതാ പാര്‍ട്ടി പ്രസിഡന്റ് ശ്രീ സിആര്‍ പട്ടേല്‍ ജി,  എം പിമാരെ, എം എല്‍ എ മാരെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ആശംസകള്‍,

ഈ സുദിനം 21 -ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആഗ്രഹങ്ങളുടെയും, ചൈതന്യത്തിന്റെയും ഇന്ത്യന്‍ യുവത്വത്തിന്റെയും  മഹത്തായ പ്രതീകമാണ്. അത് ശാസ്ത്ര സാങ്കേതിക മേഖലയാകട്ടെ, മികച്ച നഗര കാഴ്ച്ചകളാകട്ടെ, ആധുമിക അടിസ്ഥാന വികസന സമ്പര്‍ക്കമാകട്ടെ, ആധുനിക ഇന്ത്യയുടെ പുത്തന്‍ സ്വത്വത്തോട് പുതിയ ഒരു കണ്ണി കൂടി കൂട്ടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം ഡല്‍ഹിയില്‍ ഇരുന്നാണ് ഞാന്‍ ഉദ്ഘാടനം ചെയ്തത്. പക്ഷെ അവയെല്ലാം നേരിട്ടു കാണാനുള്ള എന്റെ ആകാംക്ഷ എനിക്കു പ്രകടിപ്പിക്കാനാകുന്നില്ല. അവസരം ലഭിച്ചാലുടനെ ഈ പദ്ധതികള്‍ നേരിട്ടു കാണുന്നതിന് ഞാന്‍  വരുന്നതാണ്.

സഹോദരീ സഹോദരന്മാരെ,

ഇന്ന് രാജ്യത്തിന്റെ ലക്ഷ്യം കോണ്‍ക്രീറ്റ് എടുപ്പുകള്‍ നിര്‍മ്മിക്കുക എന്നതു മാത്രമല്ല, രാജ്യത്തു വികസിപ്പിക്കുന്ന അത്തരം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അതിന്റെതായ സവിശേഷകള്‍ കൂടി ഉണ്ടാവണം എന്നതത്രെ. മികച്ച പൊതു സ്ഥലം എന്നത് അടിയന്തര ആവശ്യമാണ്, അതെക്കുറിച്ച് നാം മുമ്പ് ചിന്തിച്ചിട്ടില്ല. നമ്മുടെ കഴിഞ്ഞ കാല നഗര ആസൂത്രണം ആഡംബരവുമായി ബന്ധപ്പെട്ടതായിരുന്നു. നിങ്ങള്‍ ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാവും സ്ഥലം കച്ചവടക്കാരും ഭവന നിര്‍മ്മാണ സ്ഥാപനങ്ങളും പ്രാധാന്യം  കൊടുക്കുന്നത് പാര്‍ക്കിനും സമൂഹത്തിന്റെ പ്രത്യേക പൊതു സ്ഥലത്തിനും അഭിമുഖമായിട്ടുള്ള വീടുകള്‍ക്കാണ്.  പഴയ നഗര വികസന സമീപനത്തിന്റെ പിന്നിലുള്ള ആധുനിക ജീവിതത്തിലേയ്ക്കണ് ഇന്ന് രാജ്യം നീങ്ങുന്നത്.

സുഹ്രുത്തുക്കളെ,

അഹമ്മദാബാദിലെ സബര്‍മതിയുടെ സ്ഥാനം ആര്‍ക്കാണ് മറക്കാനാവുക. ഒഴുകുന്ന നദിക്കര, അവിടെ എന്തെല്ലാം കാര്യങ്ങളാണ് ഉള്ളത്. നദിക്കര, പാര്‍ക്ക്, ജിം, സീപ്ലെയിന്‍ തുടങ്ങിയവയെല്ലാം അവിടെയുണ്ട്.  സത്യത്തില്‍ അവിടുത്തെ മൊത്തം ജൈവവ്യവസ്ഥ തന്നെ മാറിയിരിക്കുന്നു. ഇതെ മാറ്റമാണ് കങ്കാരിയായിലും ഉണ്ടായിരിക്കുന്നത്. അഹമ്മദാബാദിലെ ആ പഴയ തടാക ക്കര ഇത്രമാത്രം തിക്കും തിരക്കുമുള്ള ഒരു കേന്ദ്രമായി മാറുമെന്ന് ആരെങ്കിലും കരുതിയിരുന്നോ.

സുഹൃത്തുക്കളെ,

കുഞ്ഞുങ്ങളുടെ സ്വാഭാവികമായ വികാസത്തിന് വിനോദങ്ങള്‍ക്കൊപ്പം അവരുടെ പഠനത്തിനും സര്‍ഗ്ഗശേഷിയ്ക്കും കൂടി സ്ഥലം കണ്ടെത്തണം. ഇത്തരത്തിലുള്ള സര്‍ഗ്ഗശേഷിയും കളികളും ഒന്നിക്കുന്ന പദ്ധതിയാണ് സയന്‍സ് സിറ്റി. കുട്ടികളുടെ സര്‍ഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വിനോദ പ്രവര്‍ത്തനങ്ങള്‍ അവിടെ ഉണ്ട്. അവിടെ കായിക വിനോദങ്ങള്‍ ഉണ്ട്, ഒപ്പം കുട്ടികളെ ചില പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള വേദിയും ഉണ്ട്.  റോബോട്ടുകളും വലിയ കളിപ്പാട്ടങ്ങളും വേണമെന്ന് കുട്ടികള്‍ മാതാപിതാക്കളോട് ശാഠ്യം പിടിക്കുന്നത് നാം കാണാറുണ്ട്.  ചില കുട്ടികള്‍ വീട്ടില്‍ ദിനോസാറിനെ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ചിലര്‍ക്കു വേണ്ടത് ഒരു സിംഹത്തെയാണ്. ഇതെല്ലാം മാതാപിതാക്കള്‍ക്ക് എവിടെ നിന്നു കിട്ടാനാണ്. എന്നാല്‍ കുട്ടികള്‍ക്ക് സയന്‍സ് സിറ്റിയില്‍ ഇവയെ എല്ലാം ലഭിക്കും.  ഏറ്റവുമധികം ഇഷ്ടപ്പെടാന്‍ പോകുന്നത് പുതിയ പ്രകൃതി ഉദ്യാനങ്ങളാണ്, പ്രത്യേകിച്ച് നമ്മുടെ കൊച്ചു കൂട്ടുകാര്‍ക്ക്. സയന്‍സ് സിറ്റിയില്‍ നിര്‍മ്മിക്കുന്ന ജല ഗാലറി വളരെ രസകരമാണ്. രാജ്യത്തെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അക്വേറിയമാണ് ഇവിടെ ഉള്ളത്. ലോകമെമ്പാടുമുള്ള സാമുദ്രിക ആവാസ വ്യവസ്ഥയെ ഒറ്റ സ്ഥലത്തു തന്നെ കാണാന്‍ സാധിക്കുക എന്നത് അത്ഭുതകരമായ അനുഭവം തന്നെ.

അതെ സമയം തന്നെ റോബോട്ടിക് ഗാലറിയില്‍ യന്ത്രമനുഷ്യരുമായുള്ള സമ്പര്‍ക്കം ആകര്‍ഷണ കേന്ദ്രം മാത്രമല്ല റോബോട്ടികിസിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് നമ്മുടെ യുവാക്കള്‍ക്ക് വലിയ പ്രചോദനം കൂടിയാകും. കുട്ടികളുടെ മനസുകളില്‍ അത് ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്യും. വൈദ്യശാസ്ത്രം, കൃഷി, ബഹിരാകാശം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ റോബോട്ടുകളെ എത്രമാത്രം ഉപകാരപ്പെടുത്താം എന്ന് നമ്മുടെ യുവ സുഹൃത്തുക്കള്‍ക്ക് പരിജ്ഞാനം ലഭിക്കുകയും ചെയ്യും. റോബോ കഫെയില്‍ യന്ത്ര മനുഷ്യ ഷെഫിന്റെ പാചകവും യന്ത്ര മനുഷ്യ വെയ്റ്റര്‍മാര്‍ വിളമ്പിത്തന്ന ഭക്ഷണം കഴിച്ച അനുഭവങ്ങള്‍ ആര്‍ക്കു മറക്കാന്‍ സാധിക്കും. ഞാന്‍ അവയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ പോസ്റ്റ് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ കമന്റുകള്‍, ഇത്തരം ചിത്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍ മാത്രമെ കണ്ടിട്ടുള്ളു എന്നാണ്. ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നാണ് ഈ ഫോട്ടോകള്‍ എന്നു ജനങ്ങള്‍ക്കു വിശ്വാസം വരുന്നില്ല.  കൂടുതല്‍ കുട്ടികളും യുവാക്കളും സയന്‍സ് സിറ്റി സന്ദര്‍ശിക്കണം , അവിടെ സ്ഥിരമായി സ്‌കൂളുകളില്‍ നിന്നുള്ള പഠനയാത്രാ സംഘങ്ങള്‍ വരണം എന്ന് ഈ പരിപാടിയിലൂടെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. തുടര്‍ന്നും  കുട്ടികളെ കൊണ്ട് തിളങ്ങിയാല്‍ സയന്‍സ് സിറ്റിയുടെ ഈ പ്രസക്തിയും മഹത്വവും ഇനിയും വര്‍ധിക്കും.

സുഹൃത്തുക്കളെ,

ഗുജറാത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും അഭിമാനം ഉയര്‍ത്തുന്ന  ഇത്തരം നിരവധി പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്. ഇന്ന് അഹമ്മദ്ബാദ് നഗരത്തോടൊപ്പം,  ഗുജറാത്തിലെയും റെയില്‍ ഗതാഗത സൗകര്യം  കൂടുതല്‍  ആധുനികവും ഊര്‍ജ്ജസ്വലവും ആയിരിക്കുന്നു. പുതിയ സൗകര്യങ്ങളുടെ പേരില്‍,  അത് ഗാന്ധിനഗറിന്റെയും വഡനഗറിന്റെയും പുനരുദ്ധാരണമാകട്ടെ, മഹെസാന – വരേദ ലൈനിന്റെ വൈദ്യുതീകരണവും വീതി വര്‍ദ്ധിപ്പിക്കലുമകട്ടെ, സുരേന്ദ്രനഗര്‍ പിപ്പാവാവ് മേഖലയുടെ വൈദ്യുതീകരണമാകട്ടെ, ഗാന്ധിനഗര്‍ – വരേദ മെമു ട്രെയിന്‍ ആകട്ടെ, ഗാന്ധിനഗര്‍ വരാണസിസൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ് ആകട്ടെ ഗുജറാത്തിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഗാന്ധനഗര്‍ – ബനാറസ് ട്രെയിന്‍ ബന്ധിപ്പിക്കുന്നത് സോമനാഥിന്റെ നഗരത്തെയും വിശ്വനാഥിന്റെ നഗരത്തെയുമാണ്.

സഹോദരി സഹോദരന്മാരെ,

20-ാം നൂറ്റാണ്ടിലെ പ്രവര്‍ത്തന ശൈലി അല്ല 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ആവശ്യം. അതിനാല്‍ റെയില്‍വെില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ വേണ്ടിവരുന്നു. സേവനമായിട്ടല്ല മറിച്ച് ആസ്തി എന്ന നിലയിലാണ് നാം റെയില്‍വെയുടെ വികസനം ആരംഭിച്ചത്. ഇന്ന് നാം അതിന്റെ സദ്ഫലങ്ങള്‍ കാണുന്നു. ഇന്ത്യന്‍ റയില്‍വെയുടെ വ്യക്തിത്വവും വിശ്വാസ്യതയും മാറാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് സൗകര്യത്തോടൊപ്പം ഇന്ത്യന്‍ റെയില്‍ വെ ശുചിത്വത്തിലും സുരക്ഷിതത്വത്തിലും വേഗത്തിലും അഭിമാനിക്കുന്നു.പുതിയ ആധുനിക ട്രെയിനുകള്‍ ആരംഭിച്ചുകൊണ്ടോ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികീകരണം വഴിയോ തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. വരാനിരിക്കുന്ന ദിനങ്ങളില്‍ നമ്മുടെ സമര്‍പ്പിതമായിരിക്കുന്ന ചരക്കു ഗതാഗത ഇടനാഴികള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ട്രെയിനുകളുടെ വേഗത ഇനിയും വര്‍ധിക്കും. തേജസ്, വന്ദേഭാരതം പോലുള്ള ആധുനിക ട്രെയിനുകള്‍ ഇപ്പോള്‍ തന്നെ ഓടി തുടങ്ങിയിരിക്കുന്നു. ഇവ അമ്പരപ്പിക്കുന്ന പുത്തന്‍ അനുഭവമാണ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്. വിസ്താഡമോ കോച്ചുകളുടെ വിഡിയോ ദൃശ്യം നിങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടു കാണുമല്ലോ.
ഏകതാപ്രതിമ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക്  ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടാവും. യാത്രയുടെ അനുഭവത്തെ ഈ കോച്ചുകള്‍ പുതിയ ഒരു തലത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നു. ഇപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നമ്മുടെ കോച്ചുകളുടെയും, പ്ലാറ്റ് ഫോമിന്റെയും, പാളങ്ങളുടെയും വൃത്തി മനസിലാകുന്നുണ്ടാവും. ഏകദേശം രണ്ടുലക്ഷത്തിലധികം ജൈവ ശുചിമുറികളാണ് കോച്ചുകളോട് ചേര്‍ത്ത് ഘടിപ്പിച്ചിട്ടുള്ളത്.

അതുപോലെ തന്നെ രാജ്യമെമ്പാടുമുള്ള പ്രധാന റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിച്ചു വരികയാണ്. രണ്ടാം ശ്രേണിയിലും മൂന്നാം ശ്രേണിയിലും ഉള്ള നഗരങ്ങളിലെ റെയില്‍വെസ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തി കഴിഞ്ഞു. സുരക്ഷാ കാഴ്ച്ചപ്പാടില്‍ നോക്കിയാലും ബ്രോഡ് ഗേജിലെ ആളില്ലാ ലവല്‍ കോര്‌സിങ്ങുകള്‍ എല്ലാം പൂര്‍ണമായി നീക്കം ചെയ്തു. ഒരു കാലത്ത് അപകടങ്ങള്‍ക്കും പരാതികള്‍ക്കും മാത്രം മാധ്യമങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച ഇന്ത്യന്‍ റെയില്‍വെ ഇന്ന് എല്ലാ കാര്യങ്ങളിലും മാതൃകയായിരിക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും പുത്തന്‍ ശ്രുഖലയുടെയും വമ്പന്‍ പദ്ധതികളുടെയും പേരിലാണ് ഇന്ത്യന്‍ റെയില്‍വെ വ്യവഹാരങ്ങളില്‍ നിറയുന്നത്. ഇന്ത്യന്‍ റെയില്‍വെയെ സംബന്ധിച്ച കാഴ്ച്ചപ്പാടും അനുഭവവും ഇന്നു മാറുകയാണ്. ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ അവതാരത്തിന്റെ സൂചനയാണ് ഇതെല്ലാം എന്ന് ഞാന്‍ അഭിമാനപൂര്‍വം പറയട്ടെ.

സുഹൃത്തുക്കളെ,

രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും റെയില്‍വെ എത്തണമെങ്കില്‍ അതിന്റെ തിരശ്ചീനമായ വികസനമാണ് ആവശ്യം എന്നതാണ് എന്റെ കാഴ്ച്ചപ്പാട്. കുത്തനെയുള്ള ഈ വികസനത്തോടൊപ്പം ശേഷി, വിഭവ നിര്‍മ്മാണം, ആധുനിക സാങ്കേതിക വിദ്യ മികച്ച സേവനം എന്നിവയും റെയില്‍വെയില്‍ തുല്യ പ്രാധാന്യമുണ്ട്. മികച്ച പാളങ്ങള്‍ ആധുനിക റെയില്‍വെ സ്റ്റേഷനുകള്‍, ഗാന്ധനഗര്‍ സ്റ്റേഷനിലെ പാളത്തിനു മുകളില്‍ ഒരു ആഡംബര ഹോട്ടലിന്റെ അനുഭവം എന്നിവ എന്നിവ ഇന്ത്യന്‍ റെയില്‍വെയുടെ അര്‍ത്ഥപൂര്‍ണമായ മാറ്റത്തിന്റെ ആരംഭമാണ്. ഗാന്ധിനഗറിലും രാജ്യത്തുടനീളവും സൗകര്യമുള്ള ആധുനിക റെയില്‍വെ സ്റ്റേഷനുകള്‍ തയാറായി വരുന്നുണ്ട്. സാധാരണ ട്രെയിന്‍ യാത്രക്കാര്‍ക്കു പോലും  വിമാനത്താവളങ്ങളിലെ സൗകര്യങ്ങളും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിലും മെച്ചപ്പെട്ട സജ്ജീകരണങ്ങളും അവിടെ ക്രമീകരിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഗാന്ധിനഗറിലെ പുതിയ റെയില്‍വെ സ്റ്റേഷന്‍ പ്രതിഫലിപ്പിക്കുന്നത് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച മാനസിക നിലപാടിലെ മാറ്റവും കൂടിയാണ്. ദീര്‍ഘനാളായി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഒരു തരം വേര്‍ തിരിവ് ഇന്ത്യയില്‍ പ്രോത്സാഹിപ്പിച്ചിരുന്നു. എനിക്ക് നിങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ നാം ഒരു പരീക്ഷണം നടത്തിയത് ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. സ്വകാര്യ പൊതു മേഖലാ പങ്കാളിത്ത മാതൃകയില്‍  ബസ്് സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിനായി നാം പ്രവര്‍ത്തിച്ചു. മുമ്പ് ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലായിരുന്ന ഗുജറാത്തിലെ നിരവധി ബസ് സ്റ്റേഷനുകള്‍ ഇന്ന് ആധുനികമായിരിക്കുന്നു. വിമാനത്താവളത്തിലെ സൗകര്യങ്ങളാണ് ഇന്ന് ബസ് സ്റ്റേഷനുകളില്‍ കാണാന്‍ സാധിക്കുന്നത്.
ഞാന്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍  ഞാന്‍ റെയില്‍വെ ഉദ്യോഗസ്ഥരെ ഗുജറാത്തിലെ ബസ് സ്‌റ്റേഷനുകള്‍ കണ്ടുവരാന്‍ പറഞ്ഞുവിട്ടു. നമ്മുടെ  റെയില്‍വെ സ്റ്റേഷനുകള്‍  എന്തുകൊണ്ടാണ് ഇങ്ങനെയല്ലാത്തത് ന്നെു ചോദിച്ചു. റെയില്‍വെ സ്റ്റ്ഷനുകളിലെ സ്ഥലങ്ങളെ  പരമാവധി പ്രയോജനപ്പെടുത്തിയാല്‍ കേവലം യാത്രാമാര്‍ഗ്ഗം മാത്രമല്ല സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമാകാന്‍ കൂടി റെയില്‍വെയ്ക്കു സാധിക്കും. ഗുജറാത്തില്‍ ബസ് സ്റ്റേഷനുകളും  ചില  വിമാനതാവളങ്ങളും വികസിപ്പിച്ചതു പോലെ സ്വാകാര്യ പൊതു മേഖലാ പങ്കാളിത്ത മാതൃകയില്‍ രാജ്യത്തെ റെയില്‍വെസ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിള്ള നീക്കത്തിലാണ് നമ്മള്‍. അതിനു ഗാന്ധിനഗറിലാണ് തുടക്കം. പണമുള്ളവര്‍ക്കു മാത്രമായിട്ടോ പ്രത്യേക വിഭാഗങ്ങള്‍ക്കോ മെച്ചപ്പെട്ട സൗകര്യങ്ങള്‍ വര്‍ഗീകരിക്കുന്നത് അസംബന്ധമാണ്. ഈ സൗകര്യങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും അവകാശപ്പെട്ടതാണ്.

സുഹൃത്തുക്കളെ,

വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമാകാന്‍ റെയില്‍വെയ്ക്കു സാധിക്കും എന്നതിന്റെ തെളിവാണ് ഗാന്ധിനഗര്‍ റെയില്‍വെ സ്റ്റേഷന്‍. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി  പാളത്തിനു മുകളില്‍ ഒരു ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നു.  ഇവിടെ ഇരുന്ന് ട്രെയിനുകള്‍ കാണാം പക്ഷെ അറിയാന്‍ പറ്റില്ല. ഭൂമിയുടെ വില ഒന്നു തന്നെ, എന്നാല്‍ അതിന്റെ ഉപയോഗം ഇരട്ടിയായി. സൗകര്യങ്ങളാകട്ടെ മികച്ചതും. ഇത് വിനോദസഞ്ചാരത്തിനും വ്യവസായത്തിനും കൊള്ളാം.  ട്രെയിന്‍ കടന്നു പോകുന്ന ഏറ്റവും മികച്ച സ്ഥലം നമ്മുടെതാക്കാന്‍ സാധിക്കും.

സഹോദരി സഹോദരന്മാരെ,

മഹാത്മ മന്ദിര്‍, ദണ്ഡി കടീരം എന്നിവിടങ്ങളിലേയ്ക്കുള്ള ഏറ്റവും ആശ്ചര്യജനകമായ കാഴ്ച്ച ഈ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ്. ഊര്‍ജ്ജസ്വല ഗുജറാത്ത് ഉച്ചകോടിക്കു വരുന്ന പ്രതിനിധി സംഘങ്ങള്‍, ദണ്ഡികുടിരം സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് ഇത് ഒരു കാഴ്ച്ചസ്ഥലമായിരിക്കും. തൊട്ടടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്റെ മാറ്റത്തോടെ മഹാത്മ മന്ദ്ിരത്തിന്റെ പ്രസക്തിയും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ഇനി ചെറിയ സമ്മേളനങ്ങള്‍ക്കും മറ്റും ജനങ്ങള്‍ക്ക് ഈ ഹോട്ടല്‍ ഉപയോഗപ്പെടുത്താം, യോഗാനന്തരം മഹാത്മ മന്ധിരവും സന്ദര്‍ശിക്കാം. ഈ വര്‍ഷം ഉടനീളം അവിടെ പൊതുപരപാടികളും ക്രമീകരിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ളവര്‍ക്ക് വിമാനതാവളത്തില്‍ നിന്ന് 20 മിനിറ്റു മാത്രം ദൂരമുള്ള ഈ സ്ഥലത്തിന്റെ ഉപയോഗം എത്രമാത്രമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കും.

സഹോദരി സഹോദരന്മാരെ,

അനേകം വിഭവങ്ങളുമായി രാജ്യമെമ്പാടുമുള്ള റെയില്‍വെയുടെ  അനന്തശ്രുഖലയ്ക്കുള്ള അദൃശ്യ സാധ്യതകള്‍ ആലോചിച്ചു നോക്കൂ. സുഹൃത്തുക്കളെ,  ഇന്ത്യപോലെ വിശാലമായ ഒരു രാജ്യത്ത് റെയില്‍വെയുടെ പങ്ക് എന്നും വളരെ വ്യക്തമാണ്. വികസനത്തിന്റെ പുത്തന്‍ മാനങ്ങളും സൗകര്യങ്ങളും റെയില്‍വെ എന്നും അതിനൊപ്പം സംവഹിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഇന്ന് വടക്കു കിഴക്കന്‍ തലസ്ഥാനങ്ങളിലേയ്ക്ക് ട്രെയിനുകള്‍ ആദ്യമായി എത്തുന്നത്. വൈകാതെ ശ്രീനഗറും കന്യാകുമാരിയുമായി റെയില്‍ വഴി ബന്ധിതമാകും.ഇന്ന് വട്‌നഗറും ഈ വികസനത്തിന്റെ ഭാഗമായിരിക്കുന്നു.  വടനഗര്‍ സ്‌റ്റേഷനുമായി ബന്ധപ്പെട്ട എനിക്ക് ഒത്തിരി ഓര്‍മ്മകള്‍ ഉണ്ട്. പുതിയ സ്റ്റേഷന്‍ ഉറപ്പായും വളരെ ആകര്‍ഷകമായിരിക്കുന്നു. പുതിയ ബ്രോഡ് ഗേജിന്റെ നിര്‍മ്മാണ്തതോടെ വട്‌നഗര്‍ മോധേര പഠാന്‍ പൊതൃക വലയം മികച്ച റെയില്‍ സേവനങ്ങളുമായി ബന്ധിക്കപ്പെടുന്നു. ഇതിന് അഹമ്മദ്ബാദ് -ജെയ്പൂര്‍ -ഡല്‍ഹി പ്രധാന പാതയുമായി നേരിട്ടാണ് ബന്ധം. ഈ പാത ആരംഭിച്ചതോടെ സൗകര്യങ്ങള്‍ക്കൊപ്പം ഈ മേഖലയിലുടനീളം  പുതിയ തൊഴിലവസര സാധ്യതകളും,  സ്വയം തൊഴില്‍ സാധ്യതകളും തുറന്നിരിക്കുന്നു.

സുഹൃത്തുക്കളെ,

മഹേസന -വരേദ പാത ബന്ധിപ്പിക്കുന്നത് നമ്മുടെ പൈതൃക പാതയുമായിട്ടാണ് ഒപ്പം സുരേന്ദ്ര നഗര്‍ – പിപ്പവാവ് പാതയുയുടെ വൈദ്യുതീകരണം ബന്ധിപ്പിക്കാന്‍ പോകുന്നത് ഭാവി ഇന്ത്യന്‍ റെയിലുമായിട്ടും.ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ ഏറ്റവും ഹ്രസ്വമായ കാലയളവില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയാണ് ഇത്. പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് നീക്ക ഇടനാഴിയുടെ പോഷകപാതയായും, സുപ്രധാന തുറമുഖ പാതയായും ഇതു  പ്രവര്‍ത്തിക്കും. പിപ്പവാവ് തുറമുഖത്തുനിന്ന് രാജ്യത്തിന്റെ വടക്കന്‍ മേഖലയിലേയ്ക്കുള്ള ചരക്കു തീവണ്ടികളുടെ സുഗമമായ നീക്കം ഈ പാത ഉറപ്പാക്കും.

സുഹൃത്തുക്കളെ,

ഗതാഗതമായാലും ചരക്കു നീക്കമായാലും വളരെ കുറച്ചു പണവും സമയവും ചെലവഴിച്ച് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുന്‍ഗണന. അതിനാല്‍ ഇന്ന് രാജ്യം ബഹു തല മാതൃകയിലുള്ള സമ്പര്‍ക്കത്തിലേയ്ക്കാണ് നീങ്ങുന്നത്. ഇക്കാര്യത്തില്‍ വിശദമായ ഒരു രൂപരേഖ തയാറാക്കി വരുന്നു. വിവിധ തരം ഗതാഗത മാര്‍ഗ്ഗങ്ങളെ ബന്ധിപ്പിക്കുന്ന അവസാനത്തെ മൈല്‍  ആത്മനിര്‍ഭര്‍ പ്രചാരണത്തിന് കൂടുതല്‍ പ്രചോദനം നല്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,

രണ്ടു പാളങ്ങളിലൂടെയും ഒരേ സമയം മുന്നേറിക്കൊണ്ടാണ് ആധുനിക ഇന്ത്യയുടെ വികസന വാഹനം മുന്നേറുന്നത്. ഒരു പാളം ആധുനികത, രണ്ടാമത്തെ പാളം പാവങ്ങളുടെ, കൃഷിക്കാരുടെ ഇടത്തരക്കാരുടെ  ക്ഷേമം. അതുകൊണ്ടാണ് ഇന്ത്യയിലെ അടുത്ത തലമുറയുടെ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇത്രയധികം പ്രവൃത്തികള്‍ ഇന്നു നടപ്പാക്കുന്നത്. ഒപ്പം പാവപ്പെട്ടവരുടെയും കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും ആനുകൂല്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

സഹോദരി സഹോദരന്മാരെ,

ഗുജറാത്തിലെയും രാജ്യത്തെയും  ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊറോണ മഹാമാരിയ്ക്ക് എതിരെ നാം ജാഗരൂഗരാണ്. കിഞ്ഞ ഒന്നര വര്‍ഷമായി കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരി നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളെ ബാധിച്ചിരിക്കുകയാണ്. എത്രയോ സുഹൃത്തുക്കളെയാണ് അകാലത്തില്‍ കൊറോണ തട്ടിയെടുത്തത്. എന്നാല്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ നാം സര്‍വസന്നാഹങ്ങളോടും കൂടി അതിനെതിരെ പോരാടുകയാണ്.  രോഗ വ്യാപനം തടയുന്നതിന് ഗുജറാത്തും വളരെ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ചു.

പരിശോധന, സമ്പര്‍ക്ക നിരീക്ഷണം, ചികിത്സ, പ്രതിരോധ കുത്തിവയ്പ്  എന്നിവയും സംസര്‍ഗ നിയന്ത്രണവും വഴി കൊറോണ വ്യാപന നിരക്ക് താഴേയ്ക്കു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ജാഗ്രതയുടെയും ഉണര്‍വിന്റെയും ആവശ്യകത വളരെയാണ്. ഇതോടൊപ്പം പ്രതിരോധ കുത്തിവയ്പ് പ്രക്രിയ നാം വളരെ വേഗത്തിലാക്കേണ്ടതുമുണ്ട്. ഗുജറാത്ത് മൂന്നു കോടി പ്രതിരോധ കുത്തിവയ്പ് പൂര്‍ത്തിയാക്കി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ ലഭ്യത അനുസരിച്ച്  കേന്ദ്രതല തന്ത്രം രൂപീകരിക്കുന്നതിനായി ഗുജറാത്തിന് മുന്‍കൂറായി മരുന്ന് പങ്കുവയ്ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തുടക്കമിട്ടതായി വിവരമുണ്ട്. പ്രതിരോധ കുത്തിവയ്പില്‍ എല്ലാവരുടെയും സഹകരണത്തോടെ നാം വേഗത്തില്‍ ലക്ഷ്യം നേടും. ഈ വിശ്വസത്തോടെ നിങ്ങളെ എല്ലാവരെയും  പുതിയ പദ്ധതികളുടെ പേരില്‍ ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു.

നന്ദി

*****