പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജബൽപൂരിലെ പുരാതന പടിക്കിണറിന്റെ പുനരുജ്ജീവനത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ


ജബൽപൂരിലെ ജലസംരക്ഷണത്തിനായുള്ള പ്രാദേശിക ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിക്കുകയും ജബൽപൂരിലെ പുരാതന പടിക്കിണർ പുനരുജ്ജീവിപ്പിച്ചതിന് ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ലോക്‌സഭാ അംഗം ശ്രീ രാകേഷ് സിംഗിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“വളരെ ശ്ലാഘനീയമായ ശ്രമം! ജലസംരക്ഷണത്തിനായി ജബൽപൂരിലെ പൊതുജന പങ്കാളിത്തപരമായ ഈ മനോഭാവം എല്ലാവരേയും പ്രചോദിപ്പിക്കും.”

 

 

***

ND