പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിങ്ങളുടെ പദ്ധതികളും കാഴ്ചപ്പാടുകളും ശ്രദ്ധിക്കുകയും നിങ്ങളുടെ ആവേശം കാണുകയും ചെയ്യുമ്പോൾ, എന്റെ ഉത്സാഹം കൂടുതൽ വർദ്ധിച്ചു.

നിങ്ങളുടെ പദ്ധതികളും കാഴ്ചപ്പാടുകളും ശ്രദ്ധിക്കുകയും നിങ്ങളുടെ ആവേശം കാണുകയും ചെയ്യുമ്പോൾ, എന്റെ ഉത്സാഹം കൂടുതൽ വർദ്ധിച്ചു.

സുഹൃത്തുക്കളേ ,

രാജ്യത്തെ രണ്ട് മഹാന്മാരായ ഭാരതരത്ന ശ്രീ ജയപ്രകാശ് നാരായൺ ജിയുടെയും ഭാരത രത്ന ശ്രീ നാനാജി ദേശ്മുഖിന്റെയും ജന്മദിനം കൂടിയാണ് ഇന്ന്. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ദിശാബോധം നൽകുന്നതിൽ ഈ രണ്ട് മഹത് വ്യക്തിത്വങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നതിലൂടെയും എല്ലാവരുടെയും പരിശ്രമങ്ങളിലൂടെയും രാജ്യത്ത് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാനുള്ള അവരുടെ ജീവിത തത്ത്വചിന്ത ഞങ്ങൾക്ക് പ്രചോദനം നൽകുന്നു. ഞാൻ ജയപ്രകാശ് നാരായൺ ജിയേയും നാനാജി ദേശ്മുഖ് ജിയേയും വണങ്ങുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ ,

21 -ആം നൂറ്റാണ്ടിലെ ഇന്ത്യ മുന്നോട്ട് പോവുകയും പരിഷ്കാരങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു എന്നത് ഇന്ത്യയുടെ സാധ്യതകളിലുള്ള അചഞ്ചലമായ വിശ്വാസമാണ്. ഇന്ത്യയുടെ ശക്തി ലോകത്തിലെ പ്രധാന രാജ്യങ്ങളേക്കാൾ കുറവല്ല. ഈ സാധ്യതകൾക്ക് മുന്നിൽ വരുന്ന എല്ലാ തടസ്സങ്ങളും നീക്കം ചെയ്യേണ്ടത് നമ്മുടെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്, അതിനാൽ, സർക്കാർ സാധ്യമായ എല്ലാശ്രമങ്ങളും നടത്തും.       ഇന്നത്തെപ്പോലെ ഉറച്ച തീരുമാനങ്ങളെടുക്കുന്ന  ഒരു സർക്കാർ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ബഹിരാകാശ മേഖലയിലെ പ്രധാന പരിഷ്കാരങ്ങളും ബഹിരാകാശ സാങ്കേതികവിദ്യയും ഇതിന് ഉദാഹരണങ്ങളാണ്. ഇന്ത്യൻ സ്പേസ് അസോസിയേഷൻ  രൂപീകരിച്ചതിന് ഞാൻ നിങ്ങളെ എല്ലാവരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുകയും എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ ,

ബഹിരാകാശ പരിഷ്കരണത്തെക്കുറിച്ച് പറയുമ്പോൾ, ഞങ്ങളുടെ സമീപനം നാല് തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒന്നാമതായി, സ്വകാര്യ മേഖലയ്ക്കുള്ള നവീകരണ സ്വാതന്ത്ര്യം; രണ്ടാമതായി, ഒരു പ്രവർത്തനകർത്താവ് എന്ന നിലയിൽ സർക്കാരിന്റെ പങ്ക്; മൂന്നാമതായി, ഭാവിയിലേക്ക് യുവാക്കളെ തയ്യാറാക്കുക; നാലാമതായി, ബഹിരാകാശ മേഖലയെ സാധാരണക്കാരന്റെ പുരോഗതിക്കുള്ള ഒരു വിഭവമായി കാണുക. ഈ നാല് തൂണുകളുടെയും അടിതറ  തന്നെ  അസാധാരണമായ സാധ്യതകളിലേക്കുള്ള വാതിൽ തുറക്കുന്നു.

സുഹൃത്തുക്കളേ ,

നേരത്തേ ബഹിരാകാശ മേഖല എന്നാൽ  ഗവൺമെന്റിനെ തന്നെയാണ്  ഉദ്ദേശിച്ചിരുന്നതെന്ന് നിങ്ങൾ അംഗീകരിക്കുകയും ചെയ്യും! എന്നാൽ ഞങ്ങൾ ആദ്യം ഈ ചിന്താഗതി മാറ്റി, തുടർന്ന് ബഹിരാകാശ മേഖലയിലെ നവീകരണത്തിനായി സർക്കാരും സ്റ്റാർട്ടപ്പുകളും തമ്മിലുള്ള സഹകരണ മന്ത്രം നൽകി. ഈ പുതിയ സമീപനവും പുതിയ മന്ത്രവും ആവശ്യമാണ്, കാരണം ഇപ്പോൾ ഇന്ത്യയിൽ  ഒറ്റ  അളവ്‌ മാത്രം ഉള്ള നവീകരണത്തിന് സമയമില്ല. ക്രമാതീതമായ നവീകരണത്തിനുള്ള സമയമാണിത്. കൈകാര്യം ചെയ്യലല്ല, പ്രാപ്തമാക്കുന്നവരുടെ പങ്ക് സർക്കാർ വഹിക്കുമ്പോൾ ഇത് സാധ്യമാകും. അതിനാൽ, സ്വകാര്യ മേഖലയ്‌ക്കായി ലോഞ്ച് പാഡുകൾ നൽകുന്നതിന് സർക്കാർ അതിന്റെ വൈദഗ്ദ്ധ്യം ബഹിരാകാശ മേഖലയിലേക്ക് പങ്കിടുന്നു. ഇപ്പോൾഐ എസ ആർ ഒ  സ്വകാര്യ മേഖലയ്ക്കായി തുറക്കപ്പെടുന്നു. ഈ മേഖലയിൽ പക്വത പ്രാപിച്ച സാങ്കേതികവിദ്യ സ്വകാര്യമേഖലയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കും. ബഹിരാകാശ ആസ്തികൾക്കും സേവനങ്ങൾക്കുമുള്ള മൊത്തം പങ്ക് സർക്കാർ വഹിക്കും, അങ്ങനെ നമ്മുടെ നവീനാശയക്കാർക്കുക്ക്   ഉപകരണങ്ങൾ വാങ്ങാൻ സമയവും ഊർജ്ജവും ചെലവഴിക്കേണ്ടതില്ല.

സുഹൃത്തുക്കളേ ,

സ്വകാര്യ മേഖലയിലെ പങ്കാളിത്തം സുഗമമാക്കുന്നതിന് രാജ്യം IN-SPACe  സ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും IN-SPACe ഏകജാലക സ്വതന്ത്ര ഏജൻസിയായി പ്രവർത്തിക്കും. ഇത് സ്വകാര്യമേഖലയിലെ  പങ്കാളികൾക്കും അവരുടെ പദ്ധതികൾക്കും കൂടുതൽ ആക്കം നൽകും.

സുഹൃത്തുക്കളേ ,
രാജ്യത്തെ 130  കോടി ജനങ്ങളുടെ  പുരോഗതിക്കുള്ള ഒരു പ്രധാന മാധ്യമമാണ് നമ്മുടെ ബഹിരാകാശ മേഖല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ബഹിരാകാശ മേഖല എന്നാൽ സാധാരണക്കാർക്ക് മെച്ചപ്പെട്ട മാപ്പിംഗ്, ഇമേജിംഗ്, കണക്റ്റിവിറ്റി സൗകര്യങ്ങൾ; കയറ്റുമതി മുതൽ സംരംഭകർക്കു വരെയുള്ള  ഡെലിവറിയിലെ  മികച്ച വേഗത; കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും മെച്ചപ്പെട്ട കാലാവസ്ഥാ 
 പ്രവചനം, സുരക്ഷ, വരുമാനം; പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും  മികച്ച നിരീക്ഷണം; പ്രകൃതി ദുരന്തങ്ങളുടെ കൃത്യമായ പ്രവചനം; ദശലക്ഷക്കണക്കിന് ജീവനുകളുടെ സംരക്ഷണം  തുടങ്ങിയവയാണ് . രാജ്യത്തിന്റെ ഈ ലക്ഷ്യങ്ങൾ ഇപ്പോൾ ഇന്ത്യൻ സ്പേസ് അസോസിയേഷന്റെയും പൊതുവായ ലക്ഷ്യമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ ,

രാജ്യം ഒരേസമയം നിരവധി പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിൽ,  അതിന്  കാരണം രാജ്യത്തിന്റെ കാഴ്ചപ്പാട് ഇപ്പോൾ വ്യക്തമാണ് എന്നതാണ് . ഈ ദർശനം ആത്മനിർഭരാമായ  ഭാരതമാണ്. ആത്മനിർഭർ ഭാരത് പ്രചാരണം ഒരു ദർശനം മാത്രമല്ല, നന്നായി ചിന്തിച്ച്  നന്നായി ആസൂത്രണം ചെയ്ത്  തയ്യാറാക്കിയ  സംയോജിത സാമ്പത്തിക തന്ത്രം കൂടിയാണ്. ഇന്ത്യയുടെ സംരംഭകരുടെയും യുവാക്കളുടെയും  കഴിവുകൾ വർദ്ധിപ്പിച്ച് ഇന്ത്യയെ ഒരു ആഗോള ഉൽപാദന ശക്തികേന്ദ്രമാക്കുന്ന ഒരു തന്ത്രമാണിത്.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                             സ്വന്തം  സാങ്കേതിക വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള നവീകരണ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന ഒരു തന്ത്രം. ആഗോളതലത്തിൽ ഇന്ത്യയുടെ മാനവവിഭവശേഷിയുടെയും പ്രതിഭയുടെയും അന്തസ്സ് വർദ്ധിപ്പിക്കുന്ന ആഗോള വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു തന്ത്രം. അതിനാൽ, നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ, രാജ്യത്തിന്റെയും ബന്ധപ്പെട്ട   പങ്കാളികളുടെയും താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിന് ഇന്ത്യ വളരെയധികം ശ്രദ്ധിക്കുന്നു. ആത്മ നിർഭാർ ഭാരത് പ്രചാരണത്തിന് കീഴിൽ പ്രതിരോധം, കൽക്കരി, ഖനനം തുടങ്ങിയ മേഖലകൾ ഇന്ത്യ ഇതിനകം തുറന്നിട്ടുണ്ട്. സർക്കാർ പൊതുമേഖലാ സംരംഭങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു നയവുമായി മുന്നോട്ട് പോവുകയും ഈ മേഖലകളിൽ ഭൂരിഭാഗവും സർക്കാർ ആവശ്യമില്ലാത്ത, സ്വകാര്യ സംരംഭങ്ങൾക്കായി തുറക്കുകയും ചെയ്യുന്നു. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട സമീപകാല തീരുമാനം ഞങ്ങളുടെ പ്രതിബദ്ധതയും ഗൗരവവും പ്രകടമാക്കുന്നു.

സുഹൃത്തുക്കളേ ,

വർഷങ്ങളായി, നമ്മുടെ  ശ്രദ്ധ പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തിലും വികാസത്തിലുമാണ്, അതോടൊപ്പം അവ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുന്നത്തിലും. കഴിഞ്ഞ ഏഴ് വർഷങ്ങളിൽ, ബഹിരാകാശ സാങ്കേതികവിദ്യയെ  സമൂഹത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്ക്                                  സേവഞങ്ങളും സഹായവും എത്തിക്കുന്നതിന് , ചോർച്ചയില്ലാത്തതും സുതാര്യവുമായ ഭരണത്തിനുള്ള ഒരു പ്രധാന ഉപകരണമാക്കി. ദരിദ്രരുടെ ഭവന യൂണിറ്റുകൾ, റോഡുകൾ, മറ്റ്   അടിസ്ഥാനസൗകര്യ പദ്ധതികൾ എന്നിവയുടെ ജിയോ ടാഗിംഗ്, ഉപഗ്രഹ യിലൂടെ വികസന പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ, വിള ഇൻഷുറൻസ് പദ്ധതിയിൽ വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്റ് എന്നിങ്ങനെ എല്ലാ തലത്തിലും ഭരണം സജീവവും സുതാര്യവുമാക്കാൻ ബഹിരാകാശ സാങ്കേതികവിദ്യ സഹായിക്കുന്നു. NAVIC സംവിധാനത്തിലൂടെ അല്ലെങ്കിൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ആസൂത്രണത്തിലൂടെ കോടിക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നു. 

സുഹൃത്തുക്കളേ ,

സാങ്കേതികവിദ്യ എല്ലാവർക്കും പ്രാപ്യമാകുമ്പോൾ മാറ്റം എങ്ങനെ സംഭവിക്കാമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഡിജിറ്റൽ സാങ്കേതികവിദ്യ. ഇന്ന് ലോകത്തിലെ മുൻനിര ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഉൾപ്പെടുന്നുവെങ്കിൽ, കാരണം, പാവപ്പെട്ടവരിൽ ഏറ്റവും പാവപ്പെട്ടവർക്ക് ഡാറ്റയുടെ പ്രാപ്യത നാം  ലഭ്യമാക്കിയതിനാലാണിത്. അതിനാൽ, നൂതന സാങ്കേതികവിദ്യയ്ക്കുള്ള ഇടം നാം  പര്യവേക്ഷണം ചെയ്യുമ്പോൾ, സമൂഹത്തിൽ ഏറ്റവും താഴെയുള്ള പൗരന്മാരെ  ഓർക്കേണ്ടതുണ്ട്. മികച്ച വിദൂര ആരോഗ്യ പരിരക്ഷ, മികച്ച വെർച്വൽ വിദ്യാഭ്യാസം, പ്രകൃതിദുരന്തങ്ങളിൽ നിന്ന് മികച്ചതും ഫലപ്രദവുമായ സംരക്ഷണം, രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കും, വിദൂര ഗ്രാമങ്ങളിലെ ഏറ്റവും ദരിദ്രരായ ആളുകൾക്കും  അത്തരം പരിഹാരങ്ങൾ നൽകേണ്ടതുണ്ടെന്ന് നാം  ഓർക്കണം. ഭാവി സാങ്കേതികവിദ്യയായ . ബഹിരാകാശ സാങ്കേതികവിദ്യയ്ക്ക് ഇക്കാര്യത്തിൽ വളരെയധികം സംഭാവന നൽകാൻ കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം.

സുഹൃത്തുക്കളേ ,

ഒരറ്റം മുതൽ മറ്റേയറ്റം വരെ  ബഹിരാകാശ ശേഷിയുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഉപഗ്രഹങ്ങൾ, വിക്ഷേപണ വാഹനങ്ങൾ, ആപ്ലിക്കേഷനുകൾ മുതൽ ഗോളാന്തര  ദൗത്യങ്ങൾ വരെയുള്ള ബഹിരാകാശ സാങ്കേതികവിദ്യയുടെ എല്ലാ വശങ്ങളും നാം  നേടിയിട്ടുണ്ട്. കാര്യക്ഷമതയെ നമ്മുടെ  ബ്രാൻഡിന്റെ ഒരു പ്രധാന ഭാഗമാക്കിയിരിക്കുന്നു. ഇന്ന്, നാം  വിവര യുഗത്തിൽ നിന്ന് ബഹിരാകാശ യുഗത്തിലേക്ക് നീങ്ങുമ്പോൾ, ഈ കാര്യക്ഷമതയുടെ ബ്രാൻഡ് മൂല്യം  കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബഹിരാകാശ പര്യവേക്ഷണ പ്രക്രിയയോ ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോഗമോ ആകട്ടെ,  കാര്യക്ഷമത  പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.  നാം  ശക്തിയോടെ മുന്നോട്ട് പോകുമ്പോൾ ആഗോള ബഹിരാകാശ മേഖലയിലെ നമ്മുടെ  ഓഹരി വർദ്ധിക്കും. സ്പേസ് ഘടകങ്ങളുടെ വിതരണക്കാരൻ എന്ന നിലയിൽ നിന്ന്, നാമിപ്പോൾ  ങ്ങളുടെ വിതരണ ശൃംഖലയുടെ ഭാഗമാകേണ്ടതുണ്ട്. എല്ലാ പങ്കാളികളുടെയും പങ്കാളിത്തത്തോടെ മാത്രമേ ഇത് സാധ്യമാകൂ. ഒരു പങ്കാളിയെന്ന നിലയിൽ, സർക്കാർ  ബഹിരാകാശ വ്യവസായത്തെയും യുവ നവീനാശയക്കാരെയും സ്റ്റാർട്ടപ്പുകളെയും എല്ലാ തലത്തിലും പിന്തുണയ്ക്കുന്നു, അത് തുടരും.

സുഹൃത്തുക്കളേ ,
സ്റ്റാർട്ടപ്പുകളുടെ ശക്തമായ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന് ഒരു പ്ലാറ്റ്ഫോം സമീപനം വളരെ പ്രധാനമാണ്. ഒരു തുറന്ന  പൊതു നിയന്ത്രിത പ്ലാറ്റ്ഫോം സർക്കാർ ഉണ്ടാക്കുകയും അത് വ്യവസായത്തിനും സംരംഭങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യുന്ന സമീപനമായിരിക്കണം. സംരംഭകർ ആ അടിസ്ഥാന പ്ലാറ്റ്ഫോമിൽ പുതിയ പരിഹാരങ്ങൾ സൃഷ്ടിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി സർക്കാർ ആദ്യം യുപിഐ പ്ലാറ്റ്ഫോം സൃഷ്ടിച്ചു. ഇന്ന് ഈ പ്ലാറ്റ്ഫോമിൽ ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളുടെ ശൃംഖല കൂടുതൽ ശക്തമാകുന്നു. ബഹിരാകാശ മേഖലയിലും സമാനമായ പ്ലാറ്റ്ഫോം സമീപനം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഐഎസ്ആർഒയുടെ സൗകര്യങ്ങൾ, ഐഎൻ-സ്പേസ് അല്ലെങ്കിൽ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് എന്നിവയിലേക്കുള്ള പ്രവേശനമായാലും സ്റ്റാർട്ടപ്പുകൾക്കും സ്വകാര്യമേഖലയ്ക്കും അത്തരം എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും വലിയ പിന്തുണയുണ്ട്. ജിയോ-സ്പേഷ്യൽ മാപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ലളിതമാക്കിയതിനാൽ സ്റ്റാർട്ടപ്പുകൾക്കും സ്വകാര്യ സംരംഭങ്ങൾക്കും പുതിയ സാധ്യതകൾ കണ്ടെത്താനാകും. ഡ്രോണുകളെ സംബന്ധിച്ച് സമാനമായ പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ ഡ്രോൺ സാങ്കേതികവിദ്യ വിവിധ മേഖലകളിൽ ഉപയോഗിക്കാൻ കഴിയും.

സുഹൃത്തുക്കളേ ,

ഇന്ന് (ഒക്‌ടോബർ 11) അന്താരാഷ്ട്ര ബാലിക ദിനം കൂടിയാണ്. ഇന്ത്യയുടെ ചൊവ്വ  ദൗത്യത്തിന്റെ  ആ ചിത്രങ്ങൾ നമ്മിൽ ആർക്കാണ് മറക്കാൻ കഴിയുക? ബഹിരാകാശ മേഖലയിൽ നടക്കുന്ന പരിഷ്കാരങ്ങൾ ഈ മേഖലയിലെ സ്ത്രീ പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ ,
ഇന്ന്    നാം  എടുക്കുന്ന തീരുമാനങ്ങളും നയ പരിഷ്കാരങ്ങളും അടുത്ത 25 വർഷത്തേക്ക് ഭാവി തലമുറകളെ സ്വാധീനിക്കും. ഇരുപതാം നൂറ്റാണ്ടിൽ ബഹിരാകാശത്തെ ഭരിക്കുന്ന പ്രവണത ലോക രാജ്യങ്ങളെ എങ്ങനെ വിഭജിച്ചുവെന്ന് നാം  കണ്ടു. 21 -ആം നൂറ്റാണ്ടിൽ ലോകത്തെ ഒന്നിപ്പിക്കുന്നതിൽ ബഹിരാകാശത്തിന് ഒരു പ്രധാന പങ്കുണ്ടെന്ന് ഇപ്പോൾ ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടി 100 വർഷം പിന്നിടുമ്പോൾ പുതിയ ഉയരങ്ങൾ താണ്ടുമ്പോൾ  നമ്മുടെ എല്ലാവരുടെയും സംഭാവന പ്രധാനമാണ്. ഈ ഉത്തരവാദിത്തബോധത്തോടെ നാം മുന്നോട്ട് പോകണം. ജനങ്ങളുടെയും രാജ്യത്തിന്റെയും താൽപ്പര്യാർത്ഥം ബഹിരാകാശത്തെ ആധുനിക സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകൾ നാം  പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന വിശ്വാസത്തോടെ, നിങ്ങൾക്ക് ആശംസകൾ !

നന്ദി !