അമേരിക്കന്‍ സമ്പദ്ഘടനയില്‍ അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍ണ്ണായക പങ്കാണ് ഇന്‍ഡോ അമേരിക്കന്‍ ബന്ധങ്ങളുടെ അന്യൂനമായ ഒരു സവിശേഷത. ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറിയവര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കും ഇത്രയധികം മാന്യതയും പ്രശസ്തിയും ലഭിക്കുന്നത് അപൂര്‍വ്വമാണ്. നമ്മുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ അരക്കെട്ടുറപ്പിക്കുന്നതില്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ കരുത്തുറ്റ ഒരു ശക്തിയാണ്