ആഗോള വളര്‍ച്ചയെ സംഭാവന ചെയ്യാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ഒരു വന്‍ ഇന്ത്യന്‍ സമ്പദ്ഘടന വഴി ലോകത്തിന് ബഹുവിധങ്ങളായ ഗുണങ്ങളുണ്ട്. ഇന്ത്യ വളര്‍ന്നുവരുന്ന ഒരു വലിയ വിപണിയാണ് പക്ഷേ ഇന്ത്യ ഒരു വിപണിയെന്നതിനെക്കാള്‍ മറ്റുപലതുമാണ്. ഇന്ത്യ ഒരു വിശ്വസ്ത പങ്കാളിയാണ്, ഉയര്‍ന്ന നിലവാരത്തിലുള്ള ശാസ്ത്ര സാങ്കേതിക ഭരണ പാടവത്തിന്റെ സ്രോതസ്സുകൂടിയാണത്.