ആധുനിക ഇന്ത്യ അതിന്റെ എഴുപതാം വയസ്സിലാണ്. എന്റെ ഗവണ്‍മെന്റിനെ സംബന്ധിച്ച് ഭരണഘടനയാണ് അതിന്റെ യഥാര്‍ത്ഥ പവിത്ര ഗ്രന്ഥം. ഈ പവിത്ര ഗ്രന്ഥത്തില്‍ വിശ്വാസം, അഭിപ്രായ പ്രകടനം, വോട്ടവകാശം എന്നിവയ്ക്കുള്ള സ്വാതന്ത്രം, ചുറ്റുപാടുകള്‍ എന്തൊക്കയായാലും എല്ലാ പൗരന്മാര്‍ക്കും തുല്യതയും മൗലികാവകാശങ്ങളായി സംരക്ഷിച്ചിട്ടുണ്ട്. 800 ദശലക്ഷത്തോളം വരുന്ന എന്റെ രാജ്യക്കാര്‍ 5 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ വോട്ടവകാശം വിനിയോഗിക്കൂവെങ്കിലും ഞങ്ങളുടെ 1.25 മില്യന്‍ ജനങ്ങളും ഭയത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയവരാണ്. അവര്‍ ഓരോ നിമിഷവും ആ സ്വാതന്ത്ര്യം വിനിയോഗിക്കുന്നു.