ആസിയാനുമായുള്ള ഞങ്ങളുടെ ബന്ധം പങ്കുവെയ്ക്കപ്പെട്ട സാംസ്‌കാരികപാരമ്പര്യങ്ങളുടെ ഉറച്ച അടിസ്ഥാനത്തില്‍ മാത്രമുള്ളതല്ല. മേഖലയ്ക്ക് സമ്പല്‍സമൃദ്ധിയും സ്ഥിരതയും സമാധാനവും കൊണ്ടുവരുന്നതിലും, നമ്മുടെ സമൂഹത്തിന്റെ സുരക്ഷക്കുവേണ്ടിയുള്ള പൊതു നയതന്ത്ര മുന്‍ഗണനകളാല്‍ നയിക്കപ്പെടുന്നതുമാണ്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ കേന്ദ്രം ആസിയാന്‍ ആണ്. അതുപോലെ ഞങ്ങളുടെ ബന്ധങ്ങള്‍ മേഖലയിലെ സഹിഷ്ണുതയുടെയും, സമതുലനാവസ്ഥയുടെയും ഉറവിടങ്ങളുമാണ്. - പ്രധാനമന്ത്രി മോദി പതിനാലാമത് ആസിയാന്‍ ഇന്ത്യ ഉച്ചകോടിയില്‍