ഇന്ത്യയും ശ്രദ്ധേയമായ മാറ്റങ്ങള്ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തില് ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ
ഇന്ത്യയുടേതാണ്. പക്ഷേ, അതു മാത്രം പോരാ. ഇന്ത്യന് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതു നിലനില്പുള്ള, മോടിയാര്ന്ന നഗരങ്ങ
ളും കരുത്തുറ്റ കാര്ഷികമേഖലയും ഓജസ്സുള്ള ഉല്പാദനമേഖലയും സജീവമായ സേവനമേഖലയും ചേര്ന്നായിരിക്കണമെന്നാണു ഞാന് ആഗ്രഹിക്കുന്നത്. വളര്ച്ചയിലേക്കു കുതിക്കാന് സഹായിക്കുന്നതാകട്ടെ, ആഗോളനിലവാരമുള്ള റെയില് ശൃംഖലയും റോഡുകളും വിമാനത്താവളങ്ങളും ഡിജിറ്റല് കണക്ടിവിറ്റിയുമായിരിക്കണം.