ഇന്ത്യയുമായി ഇടപെടാനുള്ള ലോകത്തിന്‍റെ ഔത്സുക്യം വര്‍ദ്ധിച്ചിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ''അജ്ഞാതമായതിനെ കുറിച്ചുള്ള ഭീതി'' ഒരു തടസ്സമാകാം. ഇതിനെ മറികടക്കുന്നതില്‍ ഇന്ത്യന്‍ വംശജര്‍ക്ക് സഹായിക്കാനാകും - പ്രധാനമന്ത്രി പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ ഉദ്ഘാടന വേളയില്‍