ഇന്ത്യ അന്തര്‍ലീനമായ കരുത്തുള്ള രാഷ്ട്രമാണ്; നയങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്ന സാഹചര്യം ഇപ്പോള്‍ ഉണ്ടു താനും. 80 കോടി യുവാക്കളെന്ന അസുലഭമായ വിഭവമുള്ള 125 കോടി ജനങ്ങളുടെ രാഷ്ട്രമാണിത്. ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലാവസ്ഥയില്‍ തുടരുമ്പോള്‍ ലോകം ഒരേ ശബ്ദത്തില്‍ പറയുന്നു, നമ്മുടെ മേഖലയ്ക്കും ലോകത്തിനാകെയും പ്രതീക്ഷ പകരുന്ന ശോഭായമാനമായ കേന്ദ്രം ഇന്ത്യയാണെന്ന്.