"ഊര്‍ജ്ജം, ജലം, റോഡുകള്‍... നേരത്തേ ഇതുമാത്രമായിരുന്നു പാവങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായി കണക്കാക്കിയിരുന്നത്. അതിലേക്ക് നാം വിദ്യാഭ്യാസവും ആരോഗ്യവും കൂട്ടിച്ചേര്‍ത്തു. ഈ അഞ്ചു ഘടകങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്ന് നാം തൊഴിലവസരങ്ങള്‍ മാത്രമല്ല സൃഷ്ടിക്കുന്നത്, ഭാവി സുരക്ഷിതമാക്കുക കൂടിയാണ്. അതുകൊണ്ടാണ് എല്ലാവര്‍ക്കുമൊപ്പം വികസനം എന്ന മന്ത്രം രാജ്യത്തുടനീളം പ്രതിധ്വിനിക്കുന്നത് - പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ലിംഖേദയില്‍"