എനിക്ക് ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളുടെ പട്ടിക ദൈര്‍ഘ്യമുള്ളതും തീവ്രമായ ഉത്കര്‍ഷേച്ഛ നിറഞ്ഞതുമാണ്. ശക്തമായ കാര്‍ഷിക മേഖലയോടു കൂടിയ ഊര്‍ജ്ജ്വസ്വലമായ ഒരു ഗ്രാമീണ സമ്പത്ത് ഘടന, ഓരോതലയ്ക്കും ഒരു മേല്‍ക്കൂര, എല്ലാ വീടുകള്‍ക്കും വൈദ്യുതി, ദശലക്ഷം യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം, 100 സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം, ഒരു മില്യന്‍പേര്‍ക്ക് ബ്രോഡ്ബാന്റ് സൗകര്യം, നമ്മുടെ ഗ്രാമങ്ങളെ ഡിജിറ്റല്‍ ലോകവുമായി ബന്ധിപ്പിക്കല്‍, 21-ാം നൂറ്റാണ്ടിലേയ്ക്കുള്ള റെയില്‍ - റോഡ് തുറമുഖ അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണത്. ഇവയെല്ലാം കേവലം അഭിലാഷങ്ങള്‍ മാത്രമല്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനത്തോടെ, പുനരൂര്‍ജ്ജ സ്‌ത്രോതസ്സുകള്‍ക്ക് വര്‍ദ്ധിച്ച ഊന്നല്‍ നല്‍കിക്കൊണ്ട് കൈവരിക്കേണ്ട ലക്ഷ്യങ്ങളാണവ.