എന്‍റെ കടമകളെയും ചുമതലകളെയും കുറിച്ചാണെങ്കില്‍, എന്‍റെ കഴിവിന്‍റെ പരമാവധി അവ നിറവേറ്റണ്ടതായിട്ടുണ്ട്. രാജ്യത്തിന്‍റെ നന്മയ്ക്കായി ഉറച്ച തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ എനിക്ക് അവ എടുത്തേ പറ്റൂ. കഠിനമായി യത്നിക്കേണ്ടതുണ്ടെങ്കില്‍ എനിക്ക് അപ്രകാരം ചെയ്തേ പറ്റൂ. വളയേണ്ടി വന്നാല്‍ ഞാന്‍ വളയും വേഗത്തില്‍ നടക്കേണ്ടി വന്നാല്‍ ഞാന്‍ നടക്കും. പക്ഷേ ഇവയൊന്നും എന്‍റെ പ്രകൃതത്തിന്‍റെ ഭാവമല്ല. അവയെല്ലാം എന്‍റെ ചുമതലകളുടെ ഭാഗമാണ്''. പ്രധാനമന്ത്രി മോദി നെറ്റ് വര്‍ക്ക് 18 ന് നല്‍കിയ ഒരു അഭിമുഖത്തില്‍