ഏറെക്കാലമായി വിദ്യാഭ്യാസം വ്യാപകമാക്കുന്നതിനാണ് മുന്‍ഗണന നല്‍കിപോന്നത്. ഇത് ആവശ്യവുമായിരുന്നു. പക്ഷേ ഇന്ന് വിദ്യാഭ്യാസം വ്യാപകമാക്കുന്നതിനേക്കാള്‍ ആവശ്യം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാകണം. സാക്ഷരതാ പ്രചാരണത്തില്‍ നിന്ന് നല്ല വിദ്യാഭ്യാസത്തിലേയ്ക്ക് നമ്മുടെ മുന്‍ഗണന മാറ്റണം. ഇനി മുതല്‍ കേവലം സ്‌കൂള്‍ വിദ്യാഭ്യാസത്തിനുപരിയായുള്ള പഠനത്തിലായിരിക്കണം നാം ഊന്നല്‍ കൊടുക്കേണ്ടത്.