ഓരോ മേഖലയിലും ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പില്‍ അമേരിക്കയെ ഞാന്‍ ഒരു അഭിഭാജ്യ പങ്കാളിയായി കാണുന്നു. കരുതുറ്റതും സമ്പല്‍സമൃദ്ധവുമായ ഒരു ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ താല്‍പര്യങ്ങള്‍ക്ക് അനുഗുണമാണെന്ന് നിങ്ങളില്‍ പലരും വിശ്വസിക്കുന്നുണ്ടാകാം. പരസ്പരം പങ്കിടുന്ന ഈ ആദര്‍ശങ്ങളെ പ്രായോഗിക സഹകരണത്തിലേയ്ക്ക് മാറ്റാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഈ ബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതിലൂടെ ഇരു രാജ്യങ്ങള്‍ക്കും ഒട്ടേറേ ഗുണങ്ങളുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല.