ഞങ്ങള്‍ അധികാരത്തിലേറിയതു മുതല്‍ ധനക്കമ്മിയും, പണമടവ് മിച്ച വിലയും കറണ്ട് അക്കൗണ്ട് കമ്മിയും താഴേയ്ക്ക് വന്നിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ച, വിദേശ നാണ്യ ശേഖരം, ഓഹരി വിപണിയുടെ മൂല്യം നിക്ഷേപകരുടെ വിശ്വാസം എന്നിവയെല്ലാം വര്‍ദ്ധിച്ചിട്ടുണ്ട്. ഏറെ ആലോചിച്ച് നടപ്പാക്കിയ നയപരമ്പരകളുടെ ഫലമാണ് ഈ വിജയം.