ഡിജിറ്റല്‍ ഇന്ത്യക്കായുള്ള നമ്മുടെ ദാഹം എല്ലാം ഉള്‍പ്പെട്ടതാണ്. അതു പല തരത്തിലും നിങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുകയും , എളുപ്പമാക്കിത്തീര്‍ക്കുകയും ചെയ്യും. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ രാജ്യമാകെ ഒന്നിച്ചിരിക്കുകയാണ്. ഇതിനായി യുവാക്കള്‍ ആവേശപൂര്‍വം രംഗത്തുണ്ട്, വ്യവസായമേഖല പിന്തുണയുമായി മുന്നോട്ടു വന്നിട്ടുണ്ട്, ഗവണ്‍മെന്റ് പ്രതികരണാത്മകമായി രംഗത്തുണ്ട്. ഒരു ഡിജിറ്റല്‍ വിപ്ലവത്തിനു കൊതിക്കുകയാണ് ഇന്ത്യ.