തൊഴില്‍വിപണി മെച്ചപ്പെടുത്താനും തൊഴില്‍രഹിതര്‍ക്കു സഹായകരമാകാനുമുള്ള ഒരു നടപടി കൂടി പ്രഖ്യാപിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഗവണ്‍മെന്റും പൊതുമേഖലാ സ്ഥാപനങ്ങളും നിയമനങ്ങള്‍ നടത്തുന്നതിനായി ഒട്ടേറെ പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇത്തരം പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്കു ലഭിക്കുന്ന മാര്‍ക്ക് ഗവണ്‍മെന്റ് സൂക്ഷിക്കുകയായിരുന്നു ഇതുവരെ. മേലില്‍, ഇത്തരം പരീക്ഷകളുടെ ഫലവും ഉദ്യോഗാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങളും തൊഴില്‍ദാതാക്കള്‍ക്കു ലഭ്യമാക്കും. ഉദ്യോഗാര്‍ഥികളെയും തൊഴിലവസരങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ ഇത് ഉപകരിക്കും.