ദക്ഷിണേഷ്യയില്‍ ഇന്ത്യയും മറ്റു നിരവധി രാജ്യങ്ങളും സാമ്പത്തിക സമ്പല്‍സമൃദ്ധിയിലേക്ക് ഒരു സമാധാനപരമായ പാത പിന്തുടരുന്നു. പക്ഷേ അവിടെ ഇന്ത്യയുടെ ഒരു അയല്‍രാജ്യം ഭീകരവാദത്തെ ഉല്‍പ്പാദിപ്പിച്ചുകൊണ്ടും, കയറ്റുമതി ചെയ്തുകൊണ്ടും അവസരം മുതലാക്കി തനിച്ചായിരിക്കുന്നു. ഈ കയറ്റുമതി കാരണം എല്ലാവരുടെയും സമ്പല്‍സമൃദ്ധിയും സമാധാനവും അപകടത്തിലാവുകയും, അക്രമത്തിന്റെ ഇടം വര്‍ദ്ധിപ്പിക്കുകയും, സമാധാനത്തിന്റെ ഇടം കുറക്കുകയും ചെയ്യുന്നു. ഭീകരവാദത്തിന്റെ ഈ ആഗോളകയറ്റുമതിക്കാരെ അവസാനിപ്പിക്കാനുള്ള സമയം സമാഗതമായി. -പ്രധാനമന്ത്രി മോദി പതിനാലാമത് ആസിയാന്‍ ഇന്ത്യ ഉച്ചകോടിയില്‍