നമ്മുടെ രാഷ്ട്രങ്ങള്‍ (ഇന്ത്യയും അമേരിക്കയും) വ്യത്യസ്ത ചരിത്രങ്ങളാലും സംസ്‌ക്കാരങ്ങളാലും വിശ്വാസങ്ങളാലും കെട്ടിപ്പെടുക്കപ്പെട്ടവയായിരിക്കാം എന്നാല്‍ ജനാധിപത്യത്തിലും ജനങ്ങളുടെ സ്വാതന്ത്ര്യത്തിലും നമുക്കുള്ളത് പൊതുവായ വിശ്വാസമാണ്. എല്ലാ പൗരന്മാരും തുല്യരായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ആശയം അമേരിക്കന്‍ ഭരണഘടനയുടെ നെടുംതൂണാണ്. ഞങ്ങളുടെ തലതൊട്ടപ്പന്‍മാരും ഇതേ വിശ്വാസം പങ്കിടുകയും ഓരോ ഇന്ത്യക്കാന്റെയും വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തു.