നാം ഇന്ന് ഇവിടെ കൃഷിയിടങ്ങളെ നനയ്ക്കുകയും വീടുകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒരു വന്‍ പദ്ധതി മാത്രമല്ല ആരംഭിക്കുന്നത്, മറിച്ച് ഇതിലൂടെ ഒരു പ്രവിശ്യയെ പുനരുജ്ജീവിപ്പിക്കുകയാണ്, പ്രതീക്ഷകളെ പുനസ്ഥാപിക്കുകയാണ്, അഫ്ഗാനിസ്ഥാന്റെ ഭാവിയെ പുനര്‍നിര്‍വചിക്കുകയാണ് ചെയ്യുന്നത്. ഈ ഡാം വൈദ്യുതിയുടെ മാത്രം ഉത്പാദന കേന്ദ്രമല്ല, അതോടൊപ്പം ശുഭപ്രതീക്ഷയുടെയും അഫ്ഗനിസ്ഥാന്റെ ഭാവിയെക്കുറിച്ചുള്ള വിശ്വാസത്തിന്റെയും ഊര്‍ജ്ജ സ്രോതസ് കൂടിയാകുന്നു