പരിവര്‍ത്തനത്തുനുവേണ്ടിയുള്ള പരിഷ്‌ക്കരണമാണ് എന്റെ ലക്ഷ്യം. എന്നെ സംബന്ധിച്ച് പരിഷ്‌ക്കരണമെന്നത് സാധാരണ പൗരന്മാരുടെ ജീവിതം പരിവര്‍ത്തിക്കാന്‍ ഉതകുന്ന നയങ്ങളാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സാമ്പത്തിക പരിഷ്‌ക്കരണങ്ങളെക്കാള്‍ ഏറെ മുന്നോട്ട് പോകുന്ന സമഗ്രമായ പരിഷ്‌ക്കരണങ്ങളുടെ പാക്കേജ് ഞങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.