"പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്ക് വേിയുള്ളതാണ്. പാര്‍ലമെന്റ് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള വേദിയാണ്. ഒരാളുടെ എതിര്‍പ്പിനുള്ള വാദഗതികള്‍ ഉയര്‍ത്തുന്നതിനോടൊപ്പം അനുകൂലിക്കുന്നതിനുള്ള വാദഗതികള്‍ അവതരിപ്പിക്കാനുള്ളതുമാണ് പാര്‍ലമെന്റ്. പാര്‍ലമെന്റിന്റെ ഈ അടിസ്ഥാന അന്തസത്ത ഉയര്‍ത്തിപ്പിടിക്കുക എന്നുള്ളത് ജനാധിപത്യത്തെ വിലമതിക്കുന്ന ഏതൊരാളുടെയും ചുമതലയാണ്. പാര്‍ലമെന്റിനകത്ത് ഉള്ളവരുടെയും പുറത്തുള്ളവരുടെയും ചുമതലയാണത്. ഭരണത്തിലിരിക്കുന്നവരുടെയും ഭരണത്തില്‍ നിന്ന് പുറത്തായവരുടെയും ചുമതലയാണത്. അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരേ ഒരു വസ്തുതയാണത്." - പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈംസ് നൗ വാര്‍ത്താ ചാനലിനോട്