പാര്‍ലമെന്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്റ്റ് പാസാക്കി.
ഇത് റിയല്‍ എസ്റ്റേറ്റ് വിപണിയെ പരിഷ്‌കരിക്കുന്നതിനും
വാങ്ങുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും
സത്യസന്ധവും ആരോഗ്യകരവുമായ പ്രവര്‍ത്തനരീതി നടപ്പാക്കുന്നതിനും ഏറെ സഹായകമാകും. ദീര്‍ഘകാലമായ പാസാകാതെ കിടക്കുകയായിരുന്ന ഈ ബില്‍ പാസാക്കുന്നതോടൊപ്പം പുതു മധ്യവര്‍ഗത്തിനും ദരിദ്രര്‍ക്കും ഗുണകരമാകുംവിധം കെട്ടിട നിര്‍മാതാക്കള്‍ക്കും വീടു വാങ്ങുന്നവര്‍ക്കും നികുതിയിളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.