പുതുമയുടെ കരുത്തില്‍ കുതിക്കുന്ന ക്രമാതീതമായ വളര്‍ച്ചയുടെ ചാലകശക്തികളാണു പുതുതായി തുടങ്ങുന്ന സംരംഭങ്ങള്‍. ഇന്നത്തെ പല വലിയ കമ്പനികളും ഇന്നലെകളിലെ പുതു സംരംഭങ്ങളായിരുന്നു. കഠിനാധ്വാനത്താലും തുടര്‍ച്ചയായ പരിശ്രമങ്ങളാലും സജീവമാക്കി നിര്‍ത്തപ്പെട്ട സംരംഭകത്വത്തിന്റെയും സാഹസികതയുടെയും ഊര്‍ജ്ജത്താല്‍ പിറവിയെടുത്തവയാണ് അവ.