പ്രതിരോധം, റെയില്‍വേ തുടങ്ങിയ മേഖലകള്‍ വിദേശ നിക്ഷേപത്തിനായി തുറന്നു കൊടുക്കയും മറ്റ് അനേകം മേഖലകളില്‍ സ്വമേധയായുള്ള അനുമതി ഞങ്ങള്‍ സാധ്യമാക്കുകയും ചെയ്തു. ഏറെ നാളായി കെട്ടികിടരുന്ന ഇന്‍ഷ്വറന്‍സ് പരിഷ്‌ക്കാര നിയമം വിജയകരമായി പാസ്സാക്കി. അമേരിക്കയില്‍ നിന്നുള്ളവയടക്കം നിരവധി ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് മേഖലയില്‍ തങ്ങളുടെ നിക്ഷേപം ഉയര്‍ത്തി കഴിഞ്ഞു. ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കുന്നതിന് ഞങ്ങള്‍ നിരവധി സുപ്രധാന നടപടികള്‍ കൈക്കോണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായി ലോക റാങ്കിംഗില്‍ കുത്തനെ ഉയരാനും തുടങ്ങിയിട്ടുണ്ട്.