ബുദ്ധഭഗവാന്റെ അഷ്ട വിശിഷ്ട പാത സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ക്ഷേമത്തിനായുള്ള വഴി നിര്‍ദേശിക്കുന്നു. അതു ദയയുടെയും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും സന്ദേശമാണ്. സമൂഹത്തിലെ ഏറ്റവു ദുര്‍ബലരിലേക്കും ദരിദ്രരിലേക്കും എത്താന്‍ നമ്മോട് ഉപദേശിക്കുന്ന പാതയാണിത്. ഭൂമിയെ സ്ഥായിയായി നിലനിര്‍ത്താന്‍ ഉതകുന്ന വഴിയുമാണിത്.