ഭാവി സമൂഹ മാധ്യമങ്ങള്ക്ക് അവകാശപ്പെട്ടതാണ്. അതു സമത്വവാദം നിറഞ്ഞതും എല്ലാവരെയും ഉള്ക്കൊള്ളുന്നതുമാണ്. സമൂഹ മാധ്യമങ്ങള് ഏതെങ്കിലും രാജ്യങ്ങളോ ഭാഷകളോ വര്ണങ്ങളോ സമൂഹങ്ങളോ അതിര്വരമ്പു തീര്ക്കുന്ന ഒന്നല്ല. അതു മാനവികതയെ ചുറ്റിപ്പറ്റിയുള്ളതാണ്. യഥാര്ഥത്തില് അതാണ് മനുഷ്യത്വത്തെ നിലനിര്ത്തുന്നതും.