മാനസിക സമ്മര്‍ദം കൊണ്ട് ഉഴലുന്ന ലോകത്തില്‍ യോഗ സമാധാനം വാഗ്ദാനം ചെയ്യുന്നു. ഏകാഗ്രത നഷ്ടപ്പെടുന്ന ലോകത്തില്‍ യോഗ ഏകാഗ്രതയും ശ്രദ്ധയും വാഗ്ദാനം ചെയ്യുന്നു. ഭയം നിറഞ്ഞ ലോകത്തില്‍ യോഗ കരുത്തും ധൈര്യവും വാഗ്ദാനം ചെയ്യുന്നു. ആരോഗ്യകരമായ ശരീരവും അച്ചടക്കമുള്ള മനസ്സുമാണ് ഭയവിമുക്തമായ ലോകത്തിന്റെ അടിത്തറകള്‍. യോഗയിലൂടെ സ്വയം നവീകരിക്കുക വഴി നാം ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കുകയാണ്. -അന്തര്‍ദേശീയ യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.