രാജ്യത്ത് വൈദ്യുതി ബന്ധമില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഉള്ളത്. രാജ്യത്തെ അവസാന വീട്ടിലും വൈദ്യുതി എത്തുവരെ വികസനത്തിന്‍റെ ഗുണഫലങ്ങള്‍ സാധാരണക്കാരന് പ്രാപ്യമാകില്ല. ആഗോളവല്‍ക്കരണത്തിന്‍റെ ഇന്നത്തെ കാലഘട്ടത്തില്‍ ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും അത് ലഭ്യമാക്കുന്നതിലും ഒരു വന്‍കുതിച്ച് ചാട്ടം നടത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല.