വളരുന്ന പരമ്പരാഗതവും അല്ലാത്തതുമായ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍, രാഷ്ട്രീയ സുരക്ഷാ സഹകരണം ഞങ്ങളുടെ ബന്ധത്തിന്റെ പ്രധാന ഘടകമാണ്. വളര്‍ന്നുവരുന്ന ഭീകരവാദ കയറ്റുമതി, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലൂടെ വളരുന്ന ഉല്‍പതിഷ്ണുവല്‍ക്കരണം, തീവ്ര അക്രമങ്ങളുടെ വ്യാപനം എന്നിവ നമ്മുടെ ഭൂഭാഗത്തെ പൊതുവായ സുരക്ഷാഭീഷണിയെ നിര്‍വചിക്കുന്നു. ഭീഷണി ഒരേ സമയം പ്രാദേശികവും, മേഖലാപരവും, സ്വാരാജ്യ സീമകള്‍ക്കപ്പുറത്തുമുള്ളതുമാണ്. ആസിയാനുമായള്ള ഞങ്ങളുടെ പങ്കാളിത്തം, ബഹുതലമായ അനുഭവങ്ങളുടെ പങ്കുവെയ്ക്കലും, ഏകോപനത്തിലും , സഹകരണത്തിലും അധിഷ്ടിതമായ പ്രതികരണം ആവശ്യപ്പെടുന്നു. - പ്രധാനമന്ത്രി മോദി പതിനാലാമത് ആസിയാന്‍ ഇന്ത്യ ഉച്ചകോടിയില്‍