ശക്തമായ പ്രതിരോധ വ്യവസായമുള്ള ഒരു രാജ്യം സുരക്ഷിതമാണെന്ന് മാത്രമല്ല അത് സന്പന്നമായ സാന്പത്തിക ലാഭവും കൊയ്യും - അത് നിക്ഷേപം വര്‍പ്പിക്കുന്നതോടൊപ്പം ഉല്‍പ്പാദനം വിപുലീകരിച്ചും സംരംഭകത്വത്തെ പിന്‍തുണച്ചും സാങ്കേതിക നിലവാരം ഉയര്‍ത്തിയും രാജ്യത്തിന്‍റെ സാന്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും.