സമൃദ്ധിപങ്കിടുന്ന ഒരു ഏഷ്യയാണ് ഇന്ത്യ ആഗ്രഹിക്കുന്നത് അവിടെ ഒരു രാജ്യത്തിന്‍റെ വിജയം മറ്റൊരു രാജ്യത്തിന്‍റെ കരുത്തായി മാറും വളര്‍ച്ച എന്നത് രാജ്യത്തിനുള്ളിലും രാജ്യങ്ങള്‍ തമ്മിലും ഉള്‍ക്കൊള്ളുന്നതാവണം. ഇത് ദേശീയ ഗവണ്‍മെന്‍റുകളുടെ ബാദ്ധ്യത മാത്രമല്ല മറിച്ച് മേഖലാ ഉത്തരവാദിത്വം കൂടിയാണ്. എല്ലാറ്റിനുമുപരി ഇന്ത്യയുടെ പുരോഗതി ഏഷ്യയുടെ ഒരു വിജയഗാഥയാകും നമ്മുടെ ഏഷ്യന്‍ സ്വപ്നത്തെ ഒരു വലിയ യാഥാര്‍ത്ഥ്യമാക്കിമാറ്റാന്‍ അത് സഹായിക്കും.