സാങ്കേതികവിദ്യ എന്നത് എന്നെ സംബന്ധിച്ചിടത്തോളം കണ്ടെത്തുക, പഠിക്കുക, ഉരുത്തിരിയുക, നടപ്പാക്കുക എന്നാണര്‍ഥം. അത് സ്പീഡ് (വേഗം), സിംപ്ലിസിറ്റി (ലാളിത്യം), സര്‍വീസ് (സേവനം) എന്നീ മൂന്ന് 'എസ്' ചേര്‍ന്നതാണ്. സാങ്കേതികവിദ്യ വേഗമാര്‍ന്നതും ലളിതവും ജനങ്ങളെ സേവിക്കാനുള്ള സമര്‍ഥമായ വഴിയുമാണ്. അതൊരു വലിയ അധ്യാപകനുമാണ്. സാങ്കേതികവിദ്യയെക്കുറിച്ചും സാങ്കേതിക വിദ്യയിലൂടെയും നാം എത്രത്തോളം പഠിക്കുന്നുവോ അത്രത്തോളം നല്ലതാണ്.