സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ മേന്മയാണ്
ഇന്നത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ. പഠനത്തില്‍ മികവുണ്ടാക്കുക എന്നതു ഗവണ്‍മെന്റിന്റെ അടിസ്ഥാന ലക്ഷ്യമായി നാം ഇപ്പോള്‍ നിശ്ചയിച്ചിട്ടുണ്ട്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്കു കീഴില്‍ വിദ്യാഭ്യാസത്തിന്റെ മേന്മ വര്‍ധിപ്പിക്കാനാവശ്യമായ വിഭവങ്ങള്‍ക്കു കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പഠനത്തിന്റെ മികവു വര്‍ധിപ്പിക്കാനുള്ള പ്രാദേശിക പദ്ധതികളും പരിഷ്‌കാരങ്ങളും നടപ്പാക്കാനാവും ഈ തുക ഉപയോഗിക്കുക.