അജയ് സിംഗ്, സിഎംഡി സ്പൈസ്‌ജെറ്റ്, അസോചം
"അടിസ്ഥാന സൗകര്യ ചെലവിലെ വർദ്ധനവ് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഗുണപരമായി ബാധിക്കും. “വ്യക്തമായ റെയിൽവേ ഇടനാഴികളെയും അതോടൊപ്പം  ഗവേഷണത്തിനും വികസനത്തിനും സ്റ്റാർട്ടപ്പ് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ലക്ഷം കോടി ഫണ്ടിനെയും ഞാൻ അഭിനന്ദിക്കുന്നു. ശുദ്ധമായ ഊർജം, സാങ്കേതികവിദ്യ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് ഊന്നൽ നൽകുന്നത് ഇന്ത്യയെ ലോകനേതൃത്വത്തിലെത്തിക്കും. ഇത് ഇന്ത്യയുടെ നിമിഷമാണ്, ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും വമ്പിച്ച അവസരങ്ങൾ നൽകുന്ന നയരൂപീകരണത്തിൻ്റെ തുടർച്ചയായ പ്രക്രിയയുടെ ഭാഗമാണ് ഈ ബജറ്റ്."