'രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുമായി ഇഴപിരിയാത്ത ബന്ധമുള്ള നമ്മുടെ വിശാലമായ സമുദ്ര താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ നാവിക സേന ആവശ്യമാണ് എന്ന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് ബോധ്യം വന്നിട്ടുണ്ട്. അത് വികസിപ്പിക്കേണ്ടതുണ്ട്. നമ്മുടെ സമുദ്ര സമ്പദ് വ്യവസ്ഥ ശക്തമാക്കാനുള്ള ആദരണീയനായ പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടിന്‍റെ ഫലമായി ഇന്ത്യ വീണ്ടും സമുദ്രത്തിലേയ്ക്കു തിരിയുകയും, ഉയിര്‍ത്തെഴുന്നേറ്റ സമുദ്ര രാഷ്ട്രമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാറുകയും ചെയ്യും'.