ചരിത്രപരമായ മൂന്നാം തവണയും വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പ്രയോഗം തീര്‍ച്ചയായും ഒരു അത്ഭുതമാണ്. ഏപ്രില്‍ 19 മുതല്‍ 642 ദശലക്ഷത്തിലധികം ആളുകള്‍ അവരുടെ വോട്ടവകാശം വിനിയോഗിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ചരിത്രപരമായ പുനഃക്രമീകരണത്തിന് പ്രധാനമന്ത്രി മോദി മേല്‍നോട്ടം വഹിച്ചു, ഇത് ഇന്ത്യയുടെ പൗരന്മാര്‍ക്കും പ്രദേശത്തിനും മികച്ച ജീവിതം വാഗ്ദാനം ചെയ്യുന്നു. മലേഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു പുതിയ യുഗം നാം രൂപപ്പെടുത്തുമ്പോള്‍ അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.