അബ്ദല്‍ ഫതഹ് എല്‍ സിസി, ഈജിപ്ത് പ്രസിഡന്റ്
ഒരു പുതിയ ടേമിലേക്ക് ഇന്ത്യന്‍ ജനത അവരുടെ നേതൃത്വത്തില്‍ ആത്മവിശ്വാസം പുതുക്കിയ അവസരത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് ഞാന്‍ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. രണ്ട് ചങ്ങാത്ത രാജ്യങ്ങളെയും ജനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ചരിത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അവരുടെ സംയുക്ത പ്രവര്‍ത്തനത്തിന് ലഭ്യമായ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിന് വരും വര്‍ഷങ്ങളില്‍ സംയുക്ത പ്രവര്‍ത്തനത്തിനുള്ള ഈജിപ്തിന്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിജയാശംസകളും ഒപ്പം ഇന്ത്യയിലെ സൗഹൃദമുള്ള ജനങ്ങള്‍ക്ക് കൂടുതല്‍ വികസനവും സമൃദ്ധിയും നേര്‍ന്നു.