ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുകയെന്നതും ജനങ്ങളെ സേവിക്കാനായി ദൈവം നല്‍കുന്ന അവസരം വിനിയോഗിക്കുകയെന്നതും പ്രധാനമന്ത്രി മോദിയുടെ ശീലമാണ്... ഒരു നഗരത്തെയോ, ഒരു ഗ്രാമത്തെയോ വികസിപ്പിക്കുന്നതില്‍ യാതൊരു വ്യത്യാസവും ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി ഗുജറാത്തിന്‍റെ മുഖ്യമന്ത്രി ആകുന്നതുവരെ ആ സംസ്ഥാനത്തിന്‍റെ വളര്‍ച്ചാ നിരക്ക് 12 % ആയിരുന്നു. അദ്ദേഹത്തിന് ഇന്ന് ലഭിച്ച ഈ ബൃഹത്തായ ജനപിന്‍തുണ കഴിഞ്ഞ 12 വര്‍ഷത്തെ അദ്ദേഹത്തിന്‍റെ കഠിനപ്രയത്നത്തിന്‍റെ ഫലമല്ലാതെ മറ്റൊന്നുമല്ല. ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എന്തായിരുന്നോ അത് തന്നെയാണ് നരേന്ദ്ര മോദിജി ഇന്നും. അദ്ദേഹത്തിന്‍റെ വ്യക്ത വൈശിഷ്ട്യം, കലാചാതുരി, നേതൃത്വപാടവം എന്നിവയെല്ലാമാണ് എല്ലാ കണ്ണുകളും അദ്ദേഹത്തിലെത്തിക്കുന്നത്.