'നമ്മുടെ ജനാധിപത്യത്തിന് രണ്ട് പ്രധാന സംഭാവനകളാണ് പ്രധാനമന്ത്രി മോദി നൽകിയത്. ഒന്ന്, ജാതീയത, സ്വജനപക്ഷപാതം, പ്രീണനം എന്നിവയിൽ നിന്ന് അദ്ദേഹം ജനാധിപത്യ സംവിധാനത്തെ മോചിപ്പിച്ചു. രണ്ടാമതായി, അദ്ദേഹം പത്മ പുരസ്കാരങ്ങളെ ജനാധിപത്യവൽക്കരിച്ചു. നേരത്തെ പത്മ പുരസ്‌കാരങ്ങൾ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നൽകിയിരുന്നത് എന്നാൽ ഇന്ന് ഏറ്റവും വലിയ സംഭാവന നൽകിയവർക്കാണ് പത്മ പുരസ്‌കാരങ്ങൾ നൽകുന്നത്.