'ബിഗ് ഫൈറ്റ് എന്ന ജനകീയ പരിപാടി അവതരിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെട്ട അവസരത്തിലാണ് എനിക്ക് ആദ്യത്തെ വലിയ വാര്‍ത്ത ലഭിച്ചത്. വിഷയം കാഷ്മീര്‍ ആയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രീ.മോദിയെ വിളിച്ച് അന്വേഷിച്ചു. മൂന്നു പേരായിരുന്നു പാനലില്‍ ഉണ്ടായിരുന്നത്. ഹുറിയത്ത് നേതാവ് ഉമര്‍ ഫാറൂഖ്, നയതന്ത്രജ്ഞന്‍ ജി പാര്‍ത്ഥസാരഥി, വാജ്‌പേയ് ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ശ്രീ നരേന്ദ്ര മോദി. വ്യക്തമായ വാദങ്ങളോടെ ഹുറിയത്തിന്‍റെ നിലപാടുകളെ മോദി വെല്ലുവിളിച്ചത് ശ്രദ്ധേയമായിരുന്നു. ആ എപ്പിസോഡിന് വലിയ പ്രതികരണമാണ് ലഭിച്ചത്. അടുത്തിടെ മുംബെയില്‍ നിന്നു ഡല്‍ഹിക്കുള്ള ഫ്‌ളൈറ്റില്‍ ഞാനും പാര്‍ത്ഥസാരഥിയും ആ സന്ദര്‍ഭം വീണ്ടും അനുസ്മരിക്കുകയുണ്ടായി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രീ മോദിയുടെ കാഴ്ചപ്പാടുകളുടെയും ബോധ്യങ്ങളുടെയും ആഴം പ്രതിഫലിച്ചതായിരുന്നു ആ എപ്പിസോഡെന്ന് ഞാന്‍ ഓര്‍ത്തു'.